Follow KVARTHA on Google news Follow Us!
ad

ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളി സംഘം സഞ്ചരിച്ച കാറിനെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം

മട്ടന്നൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ Kannur, News, Politics, Trending, Police, Vehicles, Crime, Criminal Case, Murder case, Remanded, Arrest, Kerala,
കണ്ണൂര്‍: (www.kvartha.com 20.02.2018) മട്ടന്നൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളി സംഘം സഞ്ചരിച്ച കാറിനെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം. വാടകയ്ക്ക് എടുത്ത രണ്ട് വാഹനങ്ങളിലായാണ് അക്രമി സംഘം എത്തിയതെന്നും ഷുഹൈബിനെ വെട്ടിക്കൊന്ന ശേഷം വന്ന കാറില്‍ തന്നെ മടങ്ങിയെങ്കിലും ഇടയ്ക്ക് വച്ച് രണ്ടാമത്തെ വാഹനത്തില്‍ കയറിപ്പോവുകയായിരുന്നു എന്നുമാണ് പോലീസിന്റെ നിഗമനം.

അതേസമയം, ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായില്ല. അന്വേഷണത്തെ ബാധിക്കുമെന്ന് പറഞ്ഞ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും പോലീസ് അറിയിച്ചു. പിടികിട്ടാനുള്ള കൂട്ടുപ്രതികളെ പോലീസ് തിരിച്ചറിഞ്ഞതോടെ ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Shuhaib murder: Arrested persons are real accused, say police, Kannur, News, Politics, Trending, Police, Vehicles, Crime, Criminal Case, Murder case, Remanded, Arrest, Kerala

ഏത് സങ്കേതത്തില്‍ ഒളിച്ചാലും പ്രതികളെ പുറത്തുകൊണ്ടുവരുമെന്ന് അന്വേഷണ സംഘം തറപ്പിച്ച് പറയുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരായ എം.വി ആകാശ് (24), കരുവള്ളിയിലെ രജിന്‍രാജ് (26) എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. കൊലയാളി സംഘത്തില്‍ അഞ്ചുപേരാണുണ്ടായതെന്നാണ് പ്രതികളില്‍ നിന്ന് പോലീസിന് ലഭിച്ച സൂചന. ഇതില്‍ എടയന്നൂര്‍ സ്വദേശികളാണ് രണ്ടുപേരെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അതേസമയം പ്രതികള്‍ കീഴടങ്ങിയതാണെന്ന ആരോപണം കഴിഞ്ഞദിവസം അന്വേഷണ ചുമതല വഹിക്കുന്ന ഉത്തര മേഖല ഡി.ജി.പി രാജേഷ് ദിവാന്‍ നിഷേധിച്ചിരുന്നു. കേസില്‍ പോലീസ് അന്വേഷണം നേരായ വഴിക്കാണെന്നും ഗൂഢാലോചനയെ കുറിച്ചും അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങളും ഇനി പിടികൂടാനുണ്ട്.

അതേസമയം പോലീസ് പിടികൂടിയ പ്രതികള്‍ യഥാര്‍ത്ഥ കുറ്റവാളികളല്ലെന്നും സി.പി.എം പോലീസിന് നല്‍കിയ ഡമ്മി മാത്രമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചു. അതിനിടെ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരന്‍ നടത്തുന്ന 48 മണിക്കൂര്‍ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊല്ലപ്പെട്ട ഷുഹൈബിന്റെ വീട് സന്ദര്‍ശിച്ച ശേഷം സുധാകരന്റെ സമര പന്തലില്‍ എത്തി. സി.പി.എമ്മിന്റെ അക്രമവും കൊലപാതക രാഷ്ട്രീയവും അവസാനിപ്പിക്കാന്‍ ജനകീയ മുന്നേറ്റം അനിവാര്യമാണെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പൈശാചികവും മൃഗീയവുമായ രീതിയിലാണ് ഷുഹൈബിനെ വെട്ടിനുറുക്കിയത്. ഏറ്റവും ക്രൂരമായ സംഭവമാണ് ഇതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shuhaib murder: Arrested persons are real accused, say police, Kannur, News, Politics, Trending, Police, Vehicles, Crime, Criminal Case, Murder case, Remanded, Arrest, Kerala.