Follow KVARTHA on Google news Follow Us!
ad

ഷുഐബ് വധം: പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി എ കെ ബാലന്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഐബ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ News, Kannur, Kerala, CPM, UDF, MLA, A K Balan,
കണ്ണൂര്‍: (www.kvartha.com 21/02/2018) യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഐബ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി എ കെ ബാലന്‍. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഏത് അന്വേഷണത്തിനും തയാറാണെന്നും നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും അസംതൃപ്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ സര്‍വകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരില്‍ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ അസാന്നിധ്യത്തിലാണ് സമാധാനയോഗം നടന്നത്. സമാധാനയോഗത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ക്ഷണിച്ചില്ലെന്നാരാപിച്ചാണ് യുഡിഎഫ് നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ കെ കെ രാഗേഷ് എംപിയെ വേദിയിലിരുത്തിയതാണ് യുഡിഎഫിനെ ചൊടിപ്പിച്ചതെന്നും പറയുന്നു.

News, Kannur, Kerala, CPM, UDF, MLA, A K Balan, Shuaib murder: We will take proper action against the accused


ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെ സി ജോസഫ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ബഹിഷ്‌ക്കരിച്ചത്. യോഗം ബഹിഷ്‌ക്കരിക്കല്‍ യുഡിഎഫിന്റെ നാടകമായിരുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.

അതേസമയം, ശുഐബ് വധത്തില്‍ ഭാവി സമരപരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കണ്ണൂരില്‍ വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം ചേരും. കെ സുധാകരന്റെ സമരപ്പന്തലിലായിരിക്കും യോഗം നടക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, CPM, UDF, MLA, A K Balan, Shuaib murder: We will take proper action against the accused