Follow KVARTHA on Google news Follow Us!
ad

ബില്ലടയ്ക്കാത്തതിന് ആശുപത്രി അധികൃതര്‍ നവജാത ശിശുവിനെ അഞ്ച് മാസത്തോളം പിടിച്ചുവെച്ചു

ഗബോണ്‍(ആഫ്രിക്ക): (www.kvartha.com 14.02.2018) മാതാവിന് ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ നവജാത ശിശുവിനെ ആശുപത്രി അധികൃതര്‍ അഞ്ച് മാസത്തോളം പിടിച്ചുവെച്ചു. ആhospital, Baby, Medical bill, hospital keeps baby
ഗബോണ്‍(ആഫ്രിക്ക): (www.kvartha.com 14.02.2018) മാതാവിന് ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ നവജാത ശിശുവിനെ ആശുപത്രി അധികൃതര്‍ അഞ്ച് മാസത്തോളം പിടിച്ചുവെച്ചു. ആഫ്രിക്കയിലെ ഗബൊണിലാണ് സംഭവം. സോണിയ ഒകോമെയ്ക്ക് അഞ്ച് മാസം മുന്‍പാണ് ഏഞ്ചല്‍ ജനിച്ചത്. മാസം തികയാത്തതിനാല്‍ 35 ദിവസത്തോളം കുഞ്ഞിനെ ഇന്‍ ക്യുബേറ്ററില്‍ സൂക്ഷിച്ചു. ചികില്‍സ തുകയായ 2 മില്യണ്‍ സി എഫ് എ (2,41,100 രൂപ) മാതാവിന് അടയ്ക്കാന്‍ കഴിയാതിരുന്നതോടെ കുഞ്ഞിനെ തടഞ്ഞുവെയ്ക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

കുഞ്ഞിനെ തടഞ്ഞുവെച്ചിരിക്കുന്ന വിവരം മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആശുപത്രിയില്‍ ചിലവായ തുക സംഘടിപ്പിക്കാന്‍ പൊതു ക്യാമ്പയിന്‍ തുടങ്ങി. പ്രസിഡാന്റ് അലി ബോംഗോയും ഇതിലേയ്ക്കായി സംഭാവന ചെയ്തു.

hospital, Baby, Medical bill, hospital keeps baby

സംഭവം വിവാദമായതോടെ ആശുപത്രി അധികൃതര്‍ക്കെതിരെ കുട്ടിയെ തട്ടിയെടുത്തതായി കാണിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും പിന്നീട് കേസ് പിന്‍ വലിച്ചു. കുഞ്ഞിനെ പാലൂട്ടാതെ സോണിയയുടെ മുലപ്പാല്‍ വറ്റിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
Later, a public campaign to raise money to free the baby as launched on the family's behalf. Several public figures, including President Ali Bongo, contributed to the bill amount.

Keywords: hospital, Baby, Medical bill, hospital keeps baby