Follow KVARTHA on Google news Follow Us!
ad

ദേശീയ തലത്തില്‍ മതേതര കൂട്ടായ്മയ്ക്ക് സാധ്യത തെളിയുന്നു: പി കെ കുഞ്ഞാലിക്കുട്ടി എം പി

ദേശീയ തലത്തില്‍ ഫാസിസ്റ്റുകള്‍ക്കെതിരേ മതേതര കൂട്ടായ്മയ്ക്ക് സാധ്യത തെളിയുന്നുവെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എംപി പറഞ്ഞു. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത പൊതു തെരKerala, kasaragod, P.K.Kunhalikutty, Politics, News, Election, UDF, BJP, CPM, Secular fellowship will be possible in national level: PK Kunhalikkutty
കാസര്‍കോട്: (www.kvartha.com 13.02.2018) ദേശീയ തലത്തില്‍ ഫാസിസ്റ്റുകള്‍ക്കെതിരേ മതേതര കൂട്ടായ്മയ്ക്ക് സാധ്യത തെളിയുന്നുവെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എംപി പറഞ്ഞു. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ യുപിഎ അധികാരത്തിലേറും. കേരളമടക്കം രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ യുപിഎ സഖ്യം വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Kerala, kasaragod, P.K.Kunhalikutty, Politics, News, Election, UDF, BJP, CPM, Secular fellowship will be possible in national level: PK Kunhalikkutty

മഹാരാഷ്ട്ര ശിവസേന ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുമ്പോള്‍ ആന്ധ്രയില്‍ വികസനത്തിന്റെ പേരില്‍ ടിഡിപി പിണക്കത്തിലാണ്. കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രചാരണം മതേതര കക്ഷികള്‍ക്ക് വലിയ ആത്മവിശ്വാസമാണ് പകര്‍ന്നിട്ടുള്ളത്. കോണ്‍ഗ്രസിന്റെ നയത്തില്‍ എന്താണ് മാറ്റം വരുത്തേണ്ടതെന്ന് സി പി എം വ്യക്തമാക്കണം. അത് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിനെതിരേ എല്‍ഡിഎഫ് ബാര്‍ കോഴക്കേസ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ തന്നെ ഇത് പറഞ്ഞിരിക്കുകയാണ്. കെ എം മാണിയെ യുഡിഎഫ് അവഗണിച്ചിട്ടില്ല. അദ്ദേഹം തന്നെ മുന്നണിയില്‍ നിന്ന് പുറത്തുപോയതാണ്. എപ്പോഴും മുന്നണിയിലേക്ക് തിരിച്ചു വരാം. എംപി വിരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ മുന്നണി വിട്ടത് യുഡിഎഫിന് ക്ഷീണമുണ്ടാക്കില്ല. പ്രബല വിഭാഗം ഇപ്പോഴും യുഡിഎഫിനൊപ്പമാണ്. ലീഗിന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ ഊര്‍ജിതമാക്കും. അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയത് അപലനീയമാണ്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കി ഒരു പാര്‍ട്ടിക്കും മുന്നോട്ട് പോകാനാവില്ല. ലീഗ് സംസ്ഥാന ഭാരവാഹികളുടെ ജംബോ കമ്മിറ്റിയെ കുറിച്ച് ചോദിച്ചപ്പോള്‍ വിവിധ മേഖലകളിലേക്ക് പാര്‍ട്ടിയുടെ പ്രവര്‍ത്തനം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റിയില്‍ കൂടുതല്‍ ഭാരവാഹികളെ ഉള്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എം കെ മുനീറിന് ഭാരവാഹിത്വം നല്‍കാത്തത്, അദ്ദേഹം പാര്‍ലമെന്ററി നേതാവും പ്രതിപക്ഷ ഉപനേതാവും ആയതിനാലാണ്. ഭാരിച്ച ഉത്തരവാദിത്വം നിര്‍വ്വേഹിക്കാനുണ്ട്. ഞാന്‍ പാര്‍ട്ടി പാര്‍ലമെന്ററി ലീഡറായിരിക്കുമ്പോള്‍ ഒരു സ്ഥാനവും വഹിച്ചിട്ടില്ല. വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, പി എം മുനീര്‍ ഹാജി, ടി ഇ അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, kasaragod, P.K.Kunhalikutty, Politics, News, Election, UDF, BJP, CPM, Secular fellowship will be possible in national level: PK Kunhalikkutty