Follow KVARTHA on Google news Follow Us!
ad

കൊച്ചിയില്‍ 20 ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ എസ് ബി ഐ സഹായം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ (സിഎസ്ആര്‍) ഭാഗമായി News, Kochi, Kerala, SBI, Railway station,
കൊച്ചി:(www.kvartha.com 20/02/2018) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ (സിഎസ്ആര്‍) ഭാഗമായി കൊച്ചിയില്‍ മൂന്നു കേന്ദ്രങ്ങളിലായി 20 ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. കൊച്ചി സന്ദര്‍ശിച്ച എസ്ബിഐ ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍ ഇതിനായി 25 ലക്ഷം രൂപ സംഭാവന ചെയ്തു.

മട്ടാഞ്ചേരിയിലെ ടി ഡി ഹൈസ്‌ക്കൂള്‍ (10 എണ്ണം), പുതുവൈപ്പ് (5 എണ്ണം), സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം വളഞ്ഞമ്പലം (5 എണ്ണം) എന്നിവിടങ്ങളില്‍ ദേശീയ തലത്തിലെ എന്‍ജിഒ ഭാരത് വികാസ് പരിഷത്ത് ആയിരിക്കും ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക. ആരോഗ്യ മേഖലയെ പിന്തുണച്ചുകൊണ്ട്, പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തിലുള്ള കൊച്ചി കാന്‍സര്‍ സൊസൈറ്റി നടത്തുന്ന മൊബൈല്‍ മാമോഗ്രാം യൂണിറ്റ് കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനായി ടെലിമെഡിസിന്‍ ആന്‍ഡ് ട്രാന്‍സ്മിഷന്‍ യൂണിറ്റിന് 25 ലക്ഷം രൂപയും എസ്ബിഐ ചെയര്‍മാന്‍ സംഭാവന ചെയ്തു

News, Kochi, Kerala, SBI, Railway station, SBI help build 20 toilets in Kochi


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, SBI, Railway station, SBI help build 20 toilets in Kochi