Follow KVARTHA on Google news Follow Us!
ad

അറബ് ഫാഷന്‍ വീക്ക് സൗദി അറേബ്യയില്‍

റിയാദ്: (www.kvartha.com 21.02.2018) മാറ്റത്തിന്റെ പാതയിലാണ് സൗദി അറേബ്യ. സ്ത്രീ ശാക്തീകരണത്തിനും സ്വകാര്യമേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുംGulf, Saudi Arabia,
റിയാദ്: (www.kvartha.com 21.02.2018) മാറ്റത്തിന്റെ പാതയിലാണ് സൗദി അറേബ്യ. സ്ത്രീ ശാക്തീകരണത്തിനും സ്വകാര്യമേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും കിരീടാവകാശി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്മാന്‍ നിരവധി കര്‍മ്മ പരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

Gulf, Saudi Arabia,

മാര്‍ച്ചില്‍ നടക്കുന്ന അറബ് ഫാഷന്‍ വീക്ക് ഇപ്രാവശ്യം സൗദി അറേബ്യയിലെ റിയാദില്‍ നടക്കുമെന്ന് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് ഫാഷന്‍ കൗണ്‍സില്‍ അറിയിച്ചു. മാര്‍ച്ച് 26 മുതല്‍ 31 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബറില്‍ ഇതിന്റെ രണ്ടാം ഷെഡ്യൂള്‍ നടക്കും.

ഇറാഖി ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ് സഹ ഹദീദ് രൂപകല്പന ചെയ്ത അപ്പെക്‌സ് സെന്ററിലാണ് അറബ് ഫാഷന്‍ വീക്ക് സംഘടിപ്പിക്കുക.

ഇക്കഴിഞ്ഞ ഡിസംബറിലാണ് അറബ് ഫാഷന്‍ കൗണ്‍സില്‍ റിയാദില്‍ അവരുടെ ഓഫീസ് തുറന്നത്. സൗദി രാജകുമാരി നൂറ ബിന്ത് ഫൈസല്‍ അല്‍ സൗദിനെയാണ് ഇതിന്റെ പ്രസിഡന്റായി നിയമിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
In December, the Arab Fashion Council announced the opening of a regional office in Riyadh and named Saudi Princess Noura Bint Faisal Al Saud as its honorary president.

Keywords: Gulf, Saudi Arabia,