Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊല; കണ്ണൂരില്‍ ബുധനാഴ്ച ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ ഉപവാസം

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലയില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബുധനാഴ്ച ഡിസിസി Kannur, Murder, DCC, President, Congress, CPM, Clash, Politics, Kerala,
കണ്ണൂര്‍: (www.kvartha.com 13.02.2018) കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലയില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബുധനാഴ്ച ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ ഉപവാസം നടക്കും. ബുധനാഴ്ച 10 മണി മുതല്‍ വ്യാഴാഴ്ച 10 മണിവരെ 24 മണിക്കൂര്‍ നേരമാണ് ഉപവാസം സംഘടിപ്പിക്കുന്നത്.

തിങ്കളാഴ്ച രാത്രി 11.30 മണിയോടെയാണ് വാഗണ്‍ ആര്‍ കാറില്‍ എത്തിയ നാലംഗസംഘം മട്ടന്നൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Satheeshan Pacheni is fasting in Kannur on Wednesday, Kannur, Murder, DCC, President, Congress, CPM, Clash, Politics, Kerala

മട്ടന്നൂരിനു സമീപം എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ഷുഹൈബ(30) ആണ് കൊല്ലപ്പെട്ടത്. ബോംബേറില്‍ പരിക്കേറ്റ ഷുഹൈബിന്റെ സുഹൃത്തുക്കളായ പള്ളിപ്പറമ്പത്ത് ഹൗസില്‍ നൗഷാദ്(27), റിയാസ് മന്‍സിലില്‍ റിയാസ്(27) എന്നിവര്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

സുഹൃത്തിന്റെ തട്ടുകടയില്‍ ചായ കുടിക്കുകയായിരുന്ന ഷുഹൈബിനും സുഹൃത്തുക്കള്‍ക്കും നേരെ വാഗണര്‍ കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. ഇരു കാലുകള്‍ക്കും സാരമായി വെട്ടേറ്റ ഷുഹൈബിനെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മരിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോഷി കണ്ടത്തില്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.

കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സി.പി.എം - കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ റിമാന്‍ഡിലായിരുന്ന ഷുഹൈബ് ഈയിടെയാണ് പുറത്തിറങ്ങിയത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്ന ആക്രമണമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Satheeshan Pacheni is fasting in Kannur on Wednesday, Kannur, Murder, DCC, President, Congress, CPM, Clash, Politics, Kerala.