Follow KVARTHA on Google news Follow Us!
ad

800 കോടിയുടെ തട്ടിപ്പ്; റോട്ടോമാക് ഉടമയുടെ വസതിയിലും ഓഫീസിലും സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: (www.kvartha.com 19.02.2018) റോട്ടോമാക് പെന്‍ ഉടമ വിക്രം കോതാരിയുടെ വസതിയിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. 800 കോടി രൂപയുടെ തട്ടിപ്പ്National, Kothari, CBI raid
ന്യൂഡല്‍ഹി: (www.kvartha.com 19.02.2018) റോട്ടോമാക് പെന്‍ ഉടമ വിക്രം കോതാരിയുടെ വസതിയിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. 800 കോടി രൂപയുടെ തട്ടിപ്പ് കോതാരി നടത്തിയെന്നാണ് ആരോപണം. കാണ്‍പൂരിലെ ഓഫീസുകളിലും വസതിയിലുമാണ് റെയ്ഡ് നടക്കുന്നത്.

വിക്രം കോതാരിയേയും ഭാര്യയേയും മകനേയും ചോദ്യം ചെയ്യലിന് വിധേയമാക്കി. പുലര്‍ച്ചെ 4 മണിക്കാണ് റെയ്ഡ് ആരംഭിച്ചത്.

National, Kothari, CBI raid

അഞ്ചോളം സംസ്ഥാനങ്ങളില്‍ ശാഖകളുള്ള അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ നിന്നും കോതാരി 800 കോടി രൂപയുടെ ലോണ്‍ എടുത്തിട്ടുണ്ടെന്നാണ് കണക്ക്. ഈ ലോണുകള്‍ തിരിച്ചടയ്ക്കുന്നതില്‍ കോതാരി വീഴ്ച വരുത്തിയിട്ടുണ്ട്.

കോതാരി രാജ്യം വിട്ടുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നുവെങ്കിലും ഞായറാഴ്ച അദ്ദേഹം ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Kanpur-based company's owner allegedly defaulted on a loan of more than Rs. 800 crore from over five state-owned banks, including Allahabad Bank, Bank of India and Union Bank of India.

Keywords: National, Kothari, CBI raid