Follow KVARTHA on Google news Follow Us!
ad

ദര്‍ശനത്തിനായ് പള്ളിക്കമ്മിറ്റിക്കാര്‍ ക്ഷേത്ര നടയിലെത്തി

മതങ്ങള്‍ക്കപ്പുറം ദൈവം ഒന്നാണെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ചീര്‍മ്മക്കാവ് ക്ഷേത്രത്തില്‍ നടന്ന മതസൗഹാര്‍ദ്ദ സംഗമം. വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌കാരത്തിന്Kerala, Nileshwaram, kasaragod, Religion, religious friendship between Temple and Masjid committee
നീലേശ്വരം: (www.kvartha.com 23.02.2018) മതങ്ങള്‍ക്കപ്പുറം ദൈവം ഒന്നാണെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ചീര്‍മ്മക്കാവ് ക്ഷേത്രത്തില്‍ നടന്ന മതസൗഹാര്‍ദ്ദ സംഗമം. വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌കാരത്തിന് ശേഷമാണ് ക്ഷേത്രത്തിന് സമീപമുള്ള ചിറപ്പുറം ദാറുല്‍ ഇസ്ലാം ജമാഅത്ത്, പേരോല്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദില്‍ നിന്നുമുള്ള ഭാരവാഹികള്‍ എത്തിയത്. കഴിഞ്ഞ 20 മുതല്‍ നടന്നു വരുന്ന പുന:പ്രതിഷ്ഠ ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായാണ് പള്ളിക്കമ്മറ്റിക്കാര്‍ ക്ഷേത്രത്തില്‍ എത്തിയത്.


ക്ഷേത്ര സ്ഥാനികന്‍ ഭാസ്‌കരന്‍ ആയത്താര്‍, ആഘോഷക്കമ്മറ്റി ചെയര്‍മാന്‍ കെ സി മാനവര്‍മ്മരാജ, വര്‍ക്കിംഗ് ചെയര്‍മാന്‍ പരുരുഷോത്തമന്‍ പുളിക്കാല്‍, ജനറല്‍ കവീനര്‍ കെ വി രാജീവന്‍, പ്രോഗ്രാം കമ്മിറ്റി കവീനര്‍ കെ ദിനേശ് കുമാര്‍ കുണ്ടേന്‍ വയല്‍ സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ വിനോദ് കുമാര്‍ അരമന എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചിറപ്പുറം ദാറുല്‍ ഇസ്ലാം ജമാഅത്ത് പള്ളിയടെ സെക്രട്ടറി എം അബ്ദുല്‍ സലാം, ഭാരവാഹികളായ എ അബ്ദുര്‍ റസാഖ്, കെ സലിം, എന്‍ പി മൊയ്തീന്‍, ബി സുലൈന്‍മാന്‍ മൗലവി, പേരോല്‍ പള്ളിയുടെ പ്രസിഡന്റ് ഫൈസല്‍ പേരോല്‍, സെക്രട്ടറി പി.ടി.നൗഷാദ്, മുഹമ്മദ് ഹാജി പാലായി എന്നിവര്‍ സംസാരിച്ചു.ഭക്ഷണത്തിനാവശ്യമായ ഫല ധാന്യങ്ങളുമായാണ് അവര്‍ എത്തിയത്
 തുടര്‍ന്ന് അന്നദാനത്തിലും സംബന്ധിച്ചു.

ഉച്ചയ്ക്ക് ശേഷം പൂരക്കളി പ്രദര്‍ശനം, വൈകിട്ട്  പയ്യാവൂര്‍ മാധവന്‍ മാസ്റ്ററുടെ ആദ്യാത്മീക പ്രഭാഷണം, രാത്രി എട്ട് മണിക്ക് ഫൈവ്സ്റ്റാര്‍ തട്ടുകട മെഗാഷോയും നടന്നു, ഇന്ന് രാവിലെ 5.30 മുതല്‍ വിവിധ പൂജകള്‍, 10ന് കലവറ സമര്‍പ്പണം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് അഞ്ചിന് കുറുംബ മാതൃസമിതിയുടെ മെഗാ തിരുവാതിര, ആറ് മണിക്ക് സോപാന സംഗീതം, ഏഴ് മണിക്ക് ചാക്യാര്‍കൂത്ത്, നാളെ പുലര്‍ച്ചെ നാലിന് അധിവാസം വിടര്‍ത്തല്‍ തുടര്‍ന്ന് മഹാഗണപതിഹോമം, രാവിലെ 6.50 മുതല്‍ 7.50 വരെയുള്ള കുംഭം രാശി മുഹൂര്‍ത്തത്തില്‍ ദേവ പ്രതിഷ്ഠ തുടര്‍ന്ന് കലശാഭിഷേകങ്ങള്‍, മഹാപൂജ, അടിയന്തിരം നിശ്ചയിക്കല്‍, ഉച്ചയ്ക്ക് 12 മുതല്‍ അന്നദാനം, വൈകിട്ട് അഞ്ച് മണിക്ക് വിളക്ക് പൂജ, ഭജന തുടര്‍ന്ന് പ്രസാദവിതരണം.

Keywords: Kerala, Nileshwaram, kasaragod, Religion, religious friendship between Temple and Masjid committee