Follow KVARTHA on Google news Follow Us!
ad

ഹരിത- കാവി- ചെങ്കൊടികള്‍ രാഷ്ട്ര പുരോഗതിക്കാവണം

താങ്കള്‍ ഒരു രാഷ്ടീയ സേവകനാണോ? എങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ താനുമൊരു വടിവാളിനിരയായേക്കാം. പ്രിയപ്പെട്ട ശുഐബ് യാത്രയായി. കമ്മ്യൂണിസ്റ്റ് കാപാലികരാല്‍ ഒരു യൗവ്വനം Kerala, Article, Kannur, Murder, Crime, Trending, Political parties should be work for development of the Country
മിഖ്ദാദ് തളിപ്പറമ്പ

(www.kavartha.com 14.02.2018) താങ്കള്‍ ഒരു രാഷ്ടീയ സേവകനാണോ? എങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ താനുമൊരു വടിവാളിനിരയായേക്കാം. പ്രിയപ്പെട്ട ശുഐബ് യാത്രയായി. കമ്മ്യൂണിസ്റ്റ് കാപാലികരാല്‍ ഒരു യൗവ്വനം കൂടി കൊഴിഞ്ഞു വീണിരിക്കുന്നു. ഇങ്ങനെ എത്രയോ ശുഐബുകള്‍ ഇതിന് മുമ്പും കൊഴിഞ്ഞുപോയിട്ടുണ്ട്. അതില്‍ നഷ്ടം പാര്‍ട്ടിക്കോ, അണികള്‍ക്കോ, അല്ല മറിച്ച് മകനെ നഷ്ടപെട്ട മാതാവിനും ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഭാര്യക്കും അഛനെ നഷ്ടപ്പെട്ട മകനുമാണ്.

ജനങ്ങള്‍ക്കൊക്കെ ഈ അക്രമരാഷ്ട്രീയം മടുത്തു തുടങ്ങി. വോട്ട് നല്‍കി വിജയിപ്പിച്ചയക്കുന്നത് ഈ കൊടും ക്രൂരൂരതക്ക് സാക്ഷികളാവാന്‍ വേണ്ടിയാണോ...? ഒരു കൊലയാളിയുടെ വെട്ട് കത്തിക്ക് മുന്നില്‍ അടിയറവ് വെക്കാനുള്ളതല്ല നമ്മുടെ ജീവന്‍. ഇറച്ചി വെട്ടുന്ന ലാഘവത്തോടെ മനുഷ്യനെ കൊത്തിയരിയുന്ന ഈ മണ്ണിന് എന്ന് മോക്ഷം ലഭിക്കും. അന്ന് മാത്രമേ ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം അര്‍ത്ഥവത്താവുകയുള്ളൂ.

സമകാലിക രാഷ്ട്രീയ സേവനം തികച്ചും ഭീതിയിലും അക്രമത്തിലുമായി വഴിമാറി സഞ്ചരിക്കുകയാണ്. അതല്ലെങ്കില്‍ നിരവധി രക്തസാക്ഷികളെ സൃഷ്ടിച്ചെടുക്കാനുള്ള തിരക്കിലാണ്. ജനങ്ങളെ കുരുതി കൊടുത്തും സ്വത്തുവകകള്‍ നഷ്ടപ്പെടുത്തിയുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനം വര്‍ഗീയ ശക്തികള്‍ക്ക് വളരാന്‍ അവസരമൊരുക്കുന്നു. എന്തൊക്കെ പ്രത്യയശാസ്ത്രങ്ങള്‍ നിരത്തിയാലും ഇത്തരം നഷ്ടങ്ങള്‍ നികത്താന്‍ ഈ രാഷ്ട്രീയ കുലംകുത്തികള്‍ക്കാവുമോ...? കൊള്ളയും കൊലയും പീഢനവും എത്ര അന്വേഷണ വിധേയമാക്കിയാലും ഒടുവില്‍ ചെന്നെത്തുന്നത് ഉന്നത അധികാരികളുമായുള്ള ബന്ധത്തിലേക്കാണ്. അതോടെ കേസ് ഫയലുകള്‍ പൊടിപിടിച്ച അലമാരത്തട്ടുകളിലേക്ക് ചുരുട്ടി എറിയപ്പെടും. അണികളെ തമ്മില്‍ തല്ലിച്ച് വിഡ്ഡികളാക്കി നേതാക്കള്‍ വേദികളില്‍ പ്രസംഗിച്ച് വിലസുന്ന കാര്യം നാം തിരിച്ചറിയണം. പൗരസമൂഹത്തില്‍ രാഷ്ട്രീയബോധം വളര്‍ത്താന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെയാണ് ജനങ്ങളെ അക്രമരാഷ്ട്രീയത്തിലേക്ക് നയിക്കുന്നത്.

അക്രമരാഷ്ട്രീയം പാര്‍ലമെന്ററി രാഷ്ട്രീയത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ സാരമായി ബാധിക്കുന്നുണ്ട്. തുടര്‍ന്ന് വരുന്ന തെരഞ്ഞെടുപ്പുകളില്‍ കുറഞ്ഞ്‌വരുന്ന ജനപങ്കാളിത്തം അതാണ് വെളിപ്പെടുത്തുന്നത്. ഇതൊക്കെ രാഷ്ട്രീയപാര്‍ട്ടികള്‍ ഗൗരവത്തോടെ കാണണം. രാഷ്ട്രീയ സേവകര്‍ മുതലെടുപ്പന്റെയും അക്രമത്തിന്റെയും വഴിവെടിഞ്ഞ് സാമൂഹിക മാറ്റത്തിന് ക്രിയാത്മക ഇടപെടല്‍ നടത്തി ജനോപകാര പദ്ധതികള്‍ ആവിഷ്‌കരിക്കാനും നാടിന്റെ ഐക്യവും സമാധാനവും നിലനിര്‍ത്തി ജനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധചെലുത്തണം. അല്ലാത്തപക്ഷം,നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ തന്നെ ദുര്‍ബലപ്പെട്ടു പോകും.വൈകാരികമായ രാഷ്ട്രീയബോധമല്ല മറിച്ച് ചരിത്രവും സാമൂഹികശാസ്ത്രവുമായ രാഷ്ട്രീയ സാക്ഷരതയാവണം നമ്മെ നയിക്കേണ്ടത്.

(സഅദിയ്യ ദഅവ കോളേജ് വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Article, Kannur, Murder, Crime, Trending, Political parties should be work for development of the Country
< !- START disable copy paste -->