» » » » » » » » » ബിരിയാണി ഉണ്ടാക്കാന്‍ ഹോട്ടലുകാര്‍ പിടിച്ചുവെച്ച 25 പൂച്ചകളെ പോലീസ് രക്ഷപ്പെടുത്തി

ചെന്നൈ: (www.kvartha.com 13.02.2018) ബിരിയാണി ഉണ്ടാക്കാന്‍ ഹോട്ടലുകാര്‍ പിടിച്ചുവെച്ച 25 പൂച്ചകളെ പോലീസ് രക്ഷപ്പെടുത്തി. ചെന്നൈയിലാണ് സംഭവം. ചെന്നൈ നഗരത്തോടുചേര്‍ന്ന തിരുമുല്ലൈവോയല്‍ നഗരത്തിലെ റോഡരികിലെ ഹോട്ടലില്‍ നിന്നുമാണ് പൂച്ചകളെ രക്ഷപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.

ബിരിയാണി ഉണ്ടാക്കാന്‍ വീടുകളില്‍ നിന്നും കടത്തിക്കൊണ്ടുവന്ന പൂച്ചകളാണ് ഇവയെന്ന് പോലീസ് അറിയിച്ചു. പല വീടുകളില്‍ നിന്നും പൂച്ചകളെ കാണാതായതായുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത്തരം പരാതികള്‍ അപൂര്‍വമായതിനാല്‍ അതിന് പിന്നിലുള്ള വസ്തുത കണ്ടെത്താന്‍ പോലീസ് നടത്തിയ ഒരാഴ്ച നീണ്ട അന്വേഷണത്തിലാണ് പൂച്ചകളെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും പോലീസ് അറിയിച്ചു.

Cat Meat Served as Mutton Biryani in Chennai! Case of Missing Cats, Chennai, News, Local-News, Police, Complaint, Probe, National.

ആവഡി, പല്ലാവരം, തിരുമുല്ലൈ വോയല്‍, പൂംപൊഴില്‍ നഗര്‍, കന്നികാപുരം, എന്നിവിടങ്ങളില്‍ നിന്നാണ് പൂച്ചകളെ കാണാനില്ലെന്ന പരാതികള്‍ ലഭിച്ചത്.

പൊങ്കലിനോട് അടുപ്പിച്ച് വീടുകളില്‍ നിന്ന് കൂട്ടത്തോടെ പൂച്ചകളെ കാണാതായെന്ന പരാതി റോയപേട്ടിലെ ബാലാജി നഗറിലെ താമസക്കാരാണ് ആദ്യമായി നല്‍കിയത്. തുടര്‍ന്ന് ഇതുസംബന്ധിച്ചുള്ള നിരവധി പരാതികള്‍ ലഭിച്ചുതുടങ്ങി.

ഇതോടെയാണ് പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. പൂച്ച ഇറച്ചിക്കാരെന്ന വ്യാജേന ഹോട്ടലുകാരെ സമീപിച്ചപ്പോഴാണ് കാണാതായ പൂച്ചകള്‍ക്ക് എന്തുപറ്റിയെന്ന് അറിയാന്‍ കഴിഞ്ഞത്. രക്ഷപ്പെടുത്തിയ പൂച്ചകളെ മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cat Meat Served as Mutton Biryani in Chennai! Case of Missing Cats, Chennai, News, Local-News, Police, Complaint, Probe, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal