Follow KVARTHA on Google news Follow Us!
ad

ശുഹൈബ് വധത്തിലെ പ്രതികളെയും ഗൂഢാലോചനക്കാരെയും തേടി പോലീസ്; ക്രമസമാധാനത്തകര്‍ച്ച ഉണ്ടെന്നു വരുത്താന്‍ ശ്രമമെന്നു സി പി എമ്മിന് സംശയം

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നോതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ പ്രതികളെയുംThiruvananthapuram, Kannur, Arrest, Police, Chief Minister, Pinarayi vijayan, Murder, Congress, Allegation, CPM, Kerala, News,
തിരുവനന്തപുരം: (www.kvartha.com 14.02.2018) കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ പ്രതികളെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് സംസ്ഥാന പോലീസിന് സംസ്ഥാന പോലീസ് മേധാവിയുടെ കര്‍ക്കശ നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് അടിയന്തര നിര്‍ദേശം നല്‍കിയത്.


കൊല നടന്ന പിന്നാലെതന്നെ ഡിജിപി കണ്ണൂര്‍ പോലീസുമായി ബന്ധപ്പെട്ട് വേഗത്തിലുള്ള ഇടപെടലിന് നിര്‍ദേശം നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും നിര്‍ദേശം നല്‍കിയത്. ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമിക്കുന്ന ലോക്‌നാഥ് ബെഹ്‌റ മട്ടന്നൂരിലെ കൊലപാതകക്കേസിന്റെ അന്വേഷണം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

Police probe is on Shuhaib murder, Thiruvananthapuram, Kannur, Arrest, Police, Chief Minister, Pinarayi vijayan, Murder, Congress, Allegation, CPM, Kerala, News

സിപിഎം ആണ് കൊലയ്ക്കു പിന്നില്‍ എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നതും പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയതും പോലീസിന്റെ അന്വേഷണത്തെ യാതൊരു വിധത്തിലും ബാധിക്കാന്‍ പാടില്ല എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്നും അറിയുന്നു.

ശുഹൈബ് വധത്തിന്റെ തുടര്‍ച്ചയായി കോണ്‍ഗ്രസ് അതിശക്തമായി സിപിഎമ്മിനെതിരെ നടത്തുന്ന പ്രചാരണവും ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരെ പ്രശ്‌നത്തില്‍ ഇടപെട്ടതും മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിയെ അലോസരപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ജില്ലയില്‍ത്തന്നെ ആവര്‍ത്തിച്ച് കൊലപാതകങ്ങള്‍ ഉണ്ടാകുന്നതും സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉയരുന്നതുമാണ് കാരണം.

പയ്യന്നൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊല്ലപ്പെട്ടത് കഴിഞ്ഞ മാസം 19നാണ്.
ശുഹൈബ് വധത്തിനു പിന്നില്‍ പാര്‍ട്ടിക്ക് ബന്ധമില്ല എന്നുതന്നെയാണ് ജില്ലാ നേതൃത്വം മുഖ്യമന്ത്രിയെയും ധരിപ്പിച്ചിരിക്കുന്നത്. അതില്‍ അദ്ദേഹത്തിനു പൂര്‍ണ വിശ്വാസവുമുണ്ട്. അതുകൊണ്ടുതന്നെയാണ് പ്രതികള്‍ ആരായാലും ഗൂഢാലോചന ഉള്‍പ്പെടെ പുറത്തുകൊണ്ടുവരാന്‍ വൈകരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത് എന്നാണ് വിവരം.

സംസ്ഥാനത്ത് ക്രമസമാധാനം ഭദ്രമല്ലെന്നു വരുത്താനും ആഭ്യന്തര വകുപ്പ് പരാജയമാണെന്നു വരുത്താനും ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് സിപിഎം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും വിലയിരുത്തല്‍. എന്നാല്‍ ഇതുസംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായി സൂചനകളൊന്നുമില്ല. ഒരു വര്‍ഷം കഴിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പും അതിനു മുമ്പ് ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പും നടക്കാനിരിക്കെ സംസ്ഥാന ഭരണത്തെ മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണോ രാഷ്ട്രീയ കൊലപാതകങ്ങളും തുടര്‍ച്ചയായി പലയിടത്തും നടക്കുന്ന അക്രമങ്ങളും എന്ന ആശങ്കയാണ് ഭരണ നേതൃത്വത്തിനുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police probe is on Shuhaib murder, Thiruvananthapuram, Kannur, Arrest, Police, Chief Minister, Pinarayi vijayan, Murder, Congress, Allegation, CPM, Kerala, News.