Follow KVARTHA on Google news Follow Us!
ad

പുതിയ അണ്വായുധങ്ങള്‍ പ്രയോഗിക്കാനൊരുങ്ങി പാകിസ്ഥാന്‍; ഇന്ത്യയ്ക്ക് മുന്നറിയിപ്പുനല്‍കി യു എസ്

പുതിയ അണ്വായുധങ്ങള്‍ പ്രയോഗിക്കാനൊരുങ്ങി പാകിസ്ഥാന്‍, ഇന്ത്യയ്ക്ക്Washington, News, Politics, Pakistan, Allegation, Technology, Warning, Threatened, World,
വാഷിങ്ടന്‍: (www.kvartha.com 14.02.2018) പുതിയ അണ്വായുധങ്ങള്‍ പ്രയോഗിക്കാനൊരുങ്ങി പാകിസ്ഥാന്‍, ഇന്ത്യയ്ക്ക് മുന്നറിയിപ്പുനല്‍കി യു എസ്. ഏറ്റവും പുതിയ തരത്തിലുള്ള അണ്വായുധങ്ങളാണ് പാകിസ്ഥാന്‍ നിര്‍മിക്കുന്നത്. ഹ്രസ്വശ്രേണിയിലുള്ള തന്ത്രപരമായ മിസൈലുകളടക്കം മേഖലയിലെ ഭീഷണി വ്യാപിപ്പിക്കുന്ന തരത്തിലുള്ള അണ്വായുധങ്ങളാണ് പാകിസ്ഥാന്‍ നിര്‍മിക്കുന്നത്. ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ജമ്മുവിലെ സുന്‍ജ്വാന്‍ സൈനിക ക്യാംപിനു നേരെ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഇന്ത്യയ്ക്ക് യുഎസിന്റെ മുന്നറിയിപ്പ്.

ഇന്റലിജന്‍സ് സെനറ്റ് സെലക്ട് കമ്മിറ്റിയുടെ 'ലോകം നേരിടുന്ന ഭീഷണി' എന്ന വിഷയത്തിലുള്ള കോണ്‍ഗ്രസില്‍ യുഎസ് രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ ഡാന്‍ കോട്‌സാണ് അണ്വായുധ നിര്‍മാണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. സമുദ്രത്തില്‍നിന്നും ആകാശത്തുനിന്നും വിക്ഷേപിക്കാവുന്ന ക്രൂസ് മിസൈലുകളും ദീര്‍ഘ ദൂര ബാലിസ്റ്റിക് മിസൈലുകളും പാകിസ്ഥാന്‍ നിര്‍മിക്കുന്നുണ്ട്. മേഖലയിലെ സുരക്ഷയ്ക്ക് ഇവ ഭീഷണിയാണെന്നും കോട്‌സ് പറയുന്നു.

Pak Developing New Types Of Nuclear Weapons: US, Washington, News, Politics, Pakistan, Allegation, Technology, Warning, Threatened, World

മാത്രമല്ല, പാകിസ്ഥാന്‍ പിന്തുണയ്ക്കുന്ന ഭീകരസംഘടനകള്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും കോട്‌സ് വ്യക്തമാക്കി. ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമെതിരെ പാക് ഭീകരര്‍ ആക്രമണം നടത്തിയേക്കും. നിയന്ത്രണ രേഖയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സംഘര്‍ഷഭരിതമായി തുടരും. പ്രമുഖ നേതാക്കളെ ലക്ഷ്യം വച്ച് പാക് സംഘടനകള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും കോട്‌സ് മുന്നറിയിപ്പു നല്‍കി.

അതേസമയം, ഉത്തര കൊറിയ ഉയര്‍ത്തുന്ന ആണവഭീഷണിയാകും അമേരിക്ക അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കോട്‌സ് അറിയിച്ചു. ഇറാനും സിറിയയുമടക്കമുള്ള രാജ്യങ്ങള്‍ക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികത കൈമാറിയിട്ടുണ്ട്. കൂടാതെ 2007ല്‍ തകര്‍ന്ന സിറിയന്‍ ആണവ റിയാക്ടറിന്റെ പുനര്‍നിര്‍മാണത്തിനുള്ള സഹായവും അവര്‍ നല്‍കുന്നു. കഴിഞ്ഞ വര്‍ഷം ഒട്ടേറെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്. ഇതിന്റെ പേരില്‍ യുഎന്നും വിവിധ രാജ്യങ്ങളും ഉത്തരകൊറിയയുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്.

Keywords: Pak Developing New Types Of Nuclear Weapons: US, Washington, News, Politics, Pakistan, Allegation, Technology, Warning, Threatened, World.