Follow KVARTHA on Google news Follow Us!
ad

ഫയല്‍ ഒപ്പിടുന്നതിനിടെ ചുംബിച്ച മന്ത്രി ആരെന്ന് തല്‍ക്കാലം വെളിപ്പെടുത്തില്ല; മുന്‍ പി ആര്‍ ഡി ഉദ്യോഗസ്ഥ, സംഭവം വിവാദത്തില്‍

ഒപ്പിടേണ്ട ഫയലുമായി ചെന്നപ്പോള്‍ കൈയില്‍ ചുംബിച്ച മന്ത്രി ആരെന്ന് വെളിപ്പെടുത്താന്‍Thiruvananthapuram, News, Local-News, Minister, Retirement, Probe, Facebook, post, Controversy, Politics, Kerala,
തിരുവനന്തപുരം: (www.kvartha.com 20.02.2018) ഒപ്പിടേണ്ട ഫയലുമായി ചെന്നപ്പോള്‍ കൈയില്‍ ചുംബിച്ച മന്ത്രി ആരെന്ന് വെളിപ്പെടുത്താന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിന്ന് അഡിഷണല്‍ ഡയറക്ടറായി വിരമിച്ച ഉദ്യോഗസ്ഥ അറിയിച്ചു.

സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥയുടെ വാക്കുകള്‍ ഇങ്ങനെയാണ്;

കഴിഞ്ഞ കാര്യമല്ലേ. ഇതൊക്കെ ഒന്ന് തുടച്ചാല്‍ തീരുന്ന കാര്യമല്ലേയുള്ളൂ. വൃത്തിബോധത്തെപ്പറ്റി പറഞ്ഞപ്പോള്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചുവെന്നതിനപ്പുറം ഫേസ് ബുക്ക് കുറിപ്പിനെ കാണേണ്ടതില്ല. ആരുടെയും കണ്ണീര് കാണാന്‍ ആഗ്രഹമില്ലെന്നും അവര്‍ അറിയിച്ചു.

Controversy over PRD employees Facebook post,Thiruvananthapuram, News, Local-News, Minister, Retirement, Probe, Facebook, Post, Controversy, Politics, Kerala

അതേസമയം വിരമിച്ച ഉദ്യോഗസ്ഥയുടെ ഫേസ് ബുക്ക് കുറിപ്പ് വിവാദമായി കത്തിപ്പടരുന്നതിനിടെ ആ മുന്‍മന്ത്രി ആരെന്ന അന്വേഷണം സമൂഹമാധ്യമങ്ങളിലടക്കം സജീവമായി നടക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയായതിനാല്‍ അന്നുണ്ടായിരുന്ന ചില മന്ത്രിമാരുടെ പേരുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാല്‍, സംഭവം വലിയ വിവാദമായിട്ടുണ്ട്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സോളാറിലെ ഇക്കിളിപ്പെടുത്തുന്ന കഥകള്‍ പുറത്തുവന്നത്. രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ വിവാദത്തിന് പിന്നാലെ ഒരു മുന്‍ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തലും സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും വന്‍ ചര്‍ച്ചയ്ക്കും വിവാദത്തിനും ഇടയാക്കും.

നമ്മുടെ വീട്ടില്‍ നമുക്ക് മാത്രമായി ഒരിടം ഉണ്ടാവണം എന്ന ആര്‍ക്കിടെക്ട് ജി. ശങ്കറിന്റെ ആശയത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എഴുതിയ കുറിപ്പിന്റെ അവസാനഭാഗത്താണ് ഉദ്യോഗസ്ഥ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ജീവിതത്തില്‍ വൃത്തിബോധം അമിതമായാലുള്ള പ്രശ്‌നങ്ങളും ഫലിതരൂപേണ ഇതില്‍ വിവരിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Controversy over PRD employees Facebook post,Thiruvananthapuram, News, Local-News, Minister, Retirement, Probe, Facebook, Post, Controversy, Politics, Kerala.