Follow KVARTHA on Google news Follow Us!
ad

ശിഷ്യന്മാര്‍ തന്നെ അധ്യാപികയുടെ ഘാതകരായി; ജാനകി വധക്കേസില്‍ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍, പോലീസിന് വിവരം നല്‍കിയത് പ്രതിയുടെ അച്ഛന്‍

ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി വധക്കേസില്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സ്വന്തം ശിഷ്യന്മാര്‍ തന്നെയാണ് അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തിയത്. Kerala, News, Murder, Murder case, Police, Crime, investigation-report, kasaragod, More details about Janaki murder case
കാസര്‍കോട്: (www.kvartha.com 21.02.2018) ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി വധക്കേസില്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സ്വന്തം ശിഷ്യന്മാര്‍ തന്നെയാണ് അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തിയത്. മൂന്നു പേര്‍ക്കും അധ്യാപിക ജാനകി വിദ്യാഭ്യാസം നല്‍കിയിരുന്നു. പുലിയന്നൂര്‍ സ്‌കൂളിലെ അധ്യാപികയായിരുന്ന ജാനകിയെ സ്വര്‍ണത്തിനും പണത്തിനും വേണ്ടി തന്നെയാണ് പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

പ്രതികളിലൊരാളായ വൈശാഖ് എന്‍ഡോസള്‍ഫാന്‍ ഇരയാണ്. ഇയാള്‍ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യം കൈപറ്റിയിട്ടുണ്ട്. വൈശാഖിന്റെ പിതാവ് ചീമേനി ടൗണില്‍ കടല വില്‍പനക്കാരനാണ്. കൊലയ്ക്കു ശേഷം വീട്ടില്‍ പണവും സ്വര്‍ണവും കണ്ടതായി പിതാവ് പോലീസില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കില്‍ പരിശോധന നടത്തിയത്. ഇതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. കേസിലെ മറ്റൊരു പ്രതി റിനീഷിനെ പോലീസ് പിടികൂടിയിട്ടുണ്ട്. മുഖ്യസൂത്രധാരനായ അരുണ്‍ ഇതിനിടയില്‍ വിദേശത്തേക്ക് കടന്നു.

2017 ഡിസംബര്‍ 13ന് രാത്രിയാണ് ചീമേനി പുലിയന്നൂരില്‍ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. കൊല നടന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. കഴുത്തറുക്കപ്പെട്ട് അബോധാവസ്ഥയിലായ ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്റര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസെത്തിയത്. യാതൊരു തുമ്പും ലഭിക്കാതിരുന്ന കേസില്‍ അവിചാരിതമായാണ് ഇപ്പോള്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പ്രദേശത്തെ കുറിച്ച് വ്യക്തമായി അറിയുന്നവര്‍ക്ക് മാത്രമേ കൃത്യം നടത്താന്‍ സാധിക്കുകയുള്ളൂവെന്ന നിഗമനത്തിലെത്തിയതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Murder, Murder case, Police, Crime, investigation-report, kasaragod, More details about Janaki murder case
< !- START disable copy paste -->