Follow KVARTHA on Google news Follow Us!
ad

മോഷ്ടാവെന്നാരോപിച്ച് മര്‍ദനം;പോലീസ്അന്വേഷണം ആരംഭിച്ചു

ദാചാര പോലിസ് ചമഞ്ഞ് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി. കഴിഞ്ഞ മൂന്നു വര്‍ഷമായി പട്ടാമ്പിയിലും News, Kerala, Youth, Police, Investigates, Assault, Injured, hospital, Medical College,
പട്ടാമ്പി:(www.kvartha.com 13/02/2018) സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി. കഴിഞ്ഞ മൂന്നു വര്‍ഷമായി പട്ടാമ്പിയിലും പരിസരത്തും കൂലി പണി ചെയ്തു ജീവിക്കുന്ന തിരുവനന്തപുരം വര്‍ക്കല പാളയം കുന്ന് സ്വദേശി രഘുവിനെയാണ് മോഷ്ടാവാണെന്നാരോപിച്ച് മര്‍ദ്ദിച്ചത്. കൊടലൂര്‍ സ്വദേശിയായ ചെട്ടിതൊടി സുനിലാണ് മര്‍ദ്ദിച്ചതെന്ന് രഘു മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് അന്വഷണം ആരംഭിച്ചു.

വെള്ളിയാഴ്ച വൈകീട്ട ജോലി കഴിഞ്ഞ് സ്വദേശമായ വര്‍ക്കലയിലേക്ക് പോകുന്നതിനു മുമ്പായി സുഹൃത്തിനോട് യാത്ര പറയാനായി പട്ടാമ്പി കൊടല്ലൂര്‍ ചേതന കലാ സമിതിക്കടുത്തെത്തിയപ്പോഴായിരുന്നു മര്‍ദനം. ബൈക്കിലെത്തിയ സുനില്‍ മോഷ്ടാവാണെന്നും കുട്ടികളെ പിടിച്ചു കൊണ്ടു പോകുന്നവനാണെന്നും ആരോപിച്ച് മര്‍ദിക്കുകയായിരുന്നു.


നാട്ടുകാരായ ആളുകള്‍ ഇയാള്‍ ഇവിടെ കൂലി പണിക്ക് വരുന്നവാനാണെന്ന് പറഞ്ഞെങ്കിലും മര്‍ദനം നിര്‍ത്തിയില്ല. ഇരു ചെവിടുകളും വാരിയെല്ലും തകര്‍ന്ന യുവാവിനെ നാട്ടുകാര്‍ പട്ടാമ്പി ഗവണ്‍മെന്റ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Youth, Police, Investigates, Assault, Injured, hospital, Medical College, Moral policing,youth assaulted  Investigation started