Follow KVARTHA on Google news Follow Us!
ad

മാവോയിസ്റ്റ് കന്യാകുമാരിയെ വീണ്ടും റിമാന്റ് ചെയ്തു

ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് കന്യാകുമാരിയുടെ റിമാന്റ് കാലാവധിNews, Malappuram, Kerala, Court, Remanded, Accused, Police, Kanyakumari, Maoist,
മഞ്ചേരി:(www.kvartha.com 20/02/2018) ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് കന്യാകുമാരിയുടെ റിമാന്റ് കാലാവധി മഞ്ചേരി യു എ പി എ സ്‌പെഷ്യല്‍ കോടതി നീട്ടി . ചിക്മംഗ്ലൂര്‍ മുഡിഗരെ കലസ ഹോബ്ലി മാവിനക്കരെ ഗ്രാമം മുജെക്കാന്‍ ജാരമനെ തിമ്മഗൗഡയുടെ മകള്‍ കന്യാകുമാരി എന്ന ഉഷ (32)യെയാണ് മഞ്ചേരി ജഡ്ജി സുരേഷ് കുമാര്‍ പോള്‍ 2018 മാര്‍ച്ച് 19 വരെ റിമാന്റ് ചെയ്ത് ഉത്തരവിട്ടത്.

വഴിക്കടവ്, പൂക്കോട്ടുംപാടം സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളുടെ തുടര്‍ അന്വേഷണത്തിനായി നേരത്തെ കന്യാകുമാരിയെ ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം (ഐഎസ്‌ഐടി) കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. വഴിക്കടവ് വെണ്ടേക്കും പൊട്ടിയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള വീടുകളില്‍ സര്‍ക്കാറിനെതിരെ സായുധ പോരാട്ടം നടത്തണമെന്ന് ആവശ്യപ്പെടുന്ന ലഘുലേഖ വിതരണം ചെയ്ത കേസിലും, അമരമ്പലം പഞ്ചായത്തിലെ വട്ടപ്പാടത്ത് ആറംഗ സംഘം നാട്ടുകാരായ വട്ടപ്പാടം അമ്പാടന്‍ കബീറിനെയും തോട്ടക്കര ഉമ്മറിനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലുമാണ് കന്യാകുമാരി പ്രതിയായത്.

News, Malappuram, Kerala, Court, Remanded, Accused, Police, Kanyakumari, Maoist,Mavoist Kanyakumari again Remanted

വഴിക്കടവിലെ കേസില്‍ രാജ്യദ്രോഹകുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ മേഖലയിലെ ആദിവാസി കോളനികളിലെത്തി ക്ലാസെടുക്കുകയും ലഘുലേഖ വിതരണം ചെയ്തതായും പൊലീസ് കണ്ടെത്തിയിരുന്നു. 2016ല്‍ കരുളായി വന മേഖലയില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജന്‍, അജിത എന്നിവര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടപ്പോള്‍ അവിടെ നിന്നും രക്ഷപ്പെട്ട സംഘത്തില്‍ കന്യാകുമാരി ഉണ്ടായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Malappuram, Kerala, Court, Remanded, Accused, Police, Kanyakumari, Maoist,Mavoist Kanyakumari again Remanted