Follow KVARTHA on Google news Follow Us!
ad

മഅ് ദനിയുടെ നില അതീവ ഗുരുതരമല്ല; അഭ്യൂഹങ്ങള്‍ അരുതെന്നു കുടുംബവും പാര്‍ട്ടിയും; വിദഗ്ധ ചികിത്സവേണം

ആരോഗ്യനില വഷളായതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഡിപി ചെയര്‍മാന്‍ Thiruvananthapuram, News, Politics, Trending, Family, Supreme Court of India, Bangalore, Jail, hospital, Treatment, Kerala,
തിരുവനന്തരപുരം: (www.kvartha.com 20.02.2018) ആരോഗ്യനില വഷളായതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ നില ഗുരുതരമല്ല. അതേസമയം അദ്ദേഹത്തിന് അടിയന്തര വിദഗ്ധ ചികിത്സയും കൂടുതല്‍ വിശ്രമവും ആവശ്യമാണെന്ന് മഅ്ദനിയുടെ കുടുംബപാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ബംഗളൂരു സ്‌ഫോടനക്കേസില്‍ മുപ്പത്തിയൊന്നാം പ്രതിയാക്കപ്പെട്ട് റിമാന്‍ഡിലായിരുന്ന മഅ്ദനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ബംഗളൂരു വിടരുതെന്ന ഉപാധി ഉള്ളതുകൊണ്ട് അവിടെത്തന്നെ കഴിയുകയാണ്. ജാമ്യം ലഭിച്ച പിന്നാലെ പ്രവേശിപ്പിച്ച സൗഖ്യ ആശുപത്രിയില്‍ത്തന്നെ ആയിരുന്ന അദ്ദേഹം ആഴ്ചകള്‍ക്കു മുമ്പു മാത്രമാണ് വാടക ഫ് ളാറ്റിലേക്ക് മാറിയത്.


പ്രമേഹം അനിയന്ത്രിതമായി മൂര്‍ച്ഛിക്കുകയും രണ്ട് കൈകളുടെയും പ്രവര്‍ത്തനക്ഷമത കാര്യമായി കുറയുകയും ചെയ്തതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. പുറമേ കടുത്ത തലവേദനയുമുണ്ട്. എംഎസ് രാമയ്യ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സൗഖ്യ ഹോളിസ്റ്റിക് ഇന്റര്‍നാഷണല്‍ എംഡി ഡോ. ഐസക് മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിര്‍ദേശപ്രകാരം ബംഗളൂരുവിലെ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. ആചാര്യയുടെ ചികിത്സ തേടിയിരുന്നു.

അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം തലയുടെയും കഴുത്തിന്റെയും എംആര്‍ഐ സ്‌കാന്‍ ചെയ്തു. കൂടുതല്‍ പരിശോധനകള്‍ക്കാണ് എം എസ് രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടാനൊന്നുമില്ലെന്നും മഅ്ദനിയുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കണമെന്നും പിഡിപി ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.

മഅ്ദനിയെ 2007 ആഗസ്റ്റിലാണ് കര്‍ണാടക പോലീസ് കൊല്ലം മൈനാഗപ്പള്ളി അന്‍വാറുശേരിയിലെ അന്‍വാറുല്‍ ഇസ്ലാം യത്തീംഖാനയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് 1998 മുതല്‍ ഒമ്പതര വര്‍ഷം കഴിഞ്ഞ ശേഷം നിരപരാധിയായി പുറത്തു വന്ന് രണ്ടു വര്‍ഷം തികയുന്നതിനു മുമ്പായിരുന്നു ബംഗളൂരു സ്‌ഫോടനക്കേസിലെ അറസ്റ്റ്.

മഅ്ദനിയുടെ ആരോഗ്യനില വഷളാകുന്നുവെന്നും ഗുരുതരമാകുന്നുവെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിലയേക്കുറിച്ച് ആധികാരിക വിശദാംശങ്ങള്‍ പുറത്തുവരുന്നത് ഇപ്പോഴാണ്. അതേസമയംതന്നെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയേക്കുറിച്ച് വാസ്തവരഹിതമായ പ്രചരണം നടത്തുന്നത് ഒഴിവാക്കാന്‍ കൂടിയാണ് പിഡിപിയും കുടുംബവും ശ്രമിക്കുന്നത്. കൂടുതല്‍ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ അറിയാനാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Madani hospitalized; Situation is not critical, Thiruvananthapuram, News, Politics, Trending, Family, Supreme Court of India, Bangalore, Jail, Hospital, Treatment, Kerala.