Follow KVARTHA on Google news Follow Us!
ad

ബുദ്ഗാവ് വ്യോമസേന താവളത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചയാളെ സുരക്ഷ സൈന്യം വെടിവെച്ച് കൊന്നു

ജമ്മു: (www.kvartha.com 19.02.2018) ഇന്ത്യന്‍ വ്യോമസേനയുടെ ബുദ്ഗാവിലെ താവളത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച അജ് ഞാതനെ സുരക്ഷ സൈന്യം വെടിവെച്ചുകൊന്നു.National, Budgam airbase
ജമ്മു: (www.kvartha.com 19.02.2018) ഇന്ത്യന്‍ വ്യോമസേനയുടെ ബുദ്ഗാവിലെ താവളത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച അജ് ഞാതനെ സുരക്ഷ സൈന്യം വെടിവെച്ചുകൊന്നു. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ സുരക്ഷ മതില്‍ ചാടിക്കടന്നയാള്‍ വ്യോമസേന താവളത്തിന്റെ ചുറ്റുമതിലിന് സമീപമെത്തിയപ്പോഴാണ് സുരക്ഷ സൈനീകരുടെ ശ്രദ്ധയില്‌പെട്ടത്. തുടര്‍ന്ന് മുന്നറിയിപ്പായി വെടിയുതിര്‍ത്തുവെങ്കിലും അയാള്‍ പിന്മാറാന്‍ കൂട്ടാക്കാതെ മുന്നേറി. ഇതോടെ സൈന്യം ഇയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

National, Budgam airbase

ഇയാള്‍ക്ക് മാനസീക അസ്വാസ്ഥ്യമുണ്ടെന്നാണ് ഒടുവില്‍ കിട്ടിയ റിപോര്‍ട്ട്. കൊല്ലപ്പെട്ടയാള്‍ക്ക് 50-55 വയസ് പ്രായമുണ്ട്. സൈന്യം വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഉടനെ സ്ഥലത്തെത്തി. പാദരക്ഷയോ തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രമോ ഇയാള്‍ ധരിച്ചിരുന്നില്ല. ഇയാളെ തിരിച്ചറിയാനുള്ള രേഖകളും ലഭ്യമായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Jammu: An unidentified man, trying to intrude into the security zone of Indian Air Force (IAF) base station in Jammu and Kashmir's Budgam district, was shot down by security forces on Monday morning.

Keywords: National, Budgam airbase