» » » » » » മുതലാളിയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിനെ കണ്ണുകളില്‍ ആസിഡ് കുത്തിവെച്ച് അന്ധനാക്കി

പറ്റ്‌ന: (www.kvartha.com 19.02.2018) തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് പറ്റ്‌നയില്‍ നിന്നും 140 കിമീ അകലെയുള്ള ബെഗുസരൈ ജില്ലയിലാണ് സംഭവം നടന്നത്.

ട്രാക്ടര്‍ ഡ്രൈവറായ ഗൗതം കുമാര്‍ ചൗധരി തന്റെ മുതലാളിയായ ദയാറാം സിംഗിന്റെ ഭാര്യയുമായി പ്രണയത്തിലായി. കഴിഞ്ഞയാഴ്ച രണ്ട് കുട്ടികളുടെ മാതാവായ കാമുകിയുമൊത്ത് ഗൗതം കുമാര്‍ ഒളിച്ചോടി. ഉടനെ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ദയാറാം പോലീസില്‍ പരാതി നല്‍കി. പത്ത് ദിവസത്തിനുള്ളില്‍ പോലീസ് ഇയാളുടെ ഭാര്യയെ കണ്ടെത്തി. ദയാറാമിനൊപ്പം ഭാര്യ മടങ്ങി.

സംഭവ ദിവസം ദയാറാമിന്റെ ഭാര്യയ്ക്ക് ഗൗതം കുമാറിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞ് അവരുടെ കുടുംബാംഗങ്ങള്‍ ഗൗതം കുമാറിനെ വിളിച്ചു. കാമുകിയെ കാണാനായി ഗൗതം കുമാര്‍ വരുന്ന വഴിക്ക് 25 പേരടങ്ങുന്ന സംഘം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. കണ്ണുകളില്‍ ആസിഡ് കുത്തിവെച്ചു. ശേഷം ഗൗതം കുമാറിനെ റോഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു.

Man blinded for eloping with employer’s wife

ഗൗതമിന്റെ നിലവിളി കേട്ടെത്തിയ ചിലര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ രണ്ട് കണ്ണിന്റേയും കാഴ്ച നഷ്ടമായ നിലയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: According to the victim, hearing his cries, some local villagers informed his family who admitted him to a local hospital. Doctors said he has lost vision in both his eyes.

Keywords: National, Elope, Acid attack

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal