» » » » » » » » » ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആദ്യ ബാറ്റിംഗ് ; ജയിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേട്ടമെന്ന റെക്കോര്‍ഡ് ഇന്ത്യയ്ക്ക് സ്വന്തം

പോര്‍ട്ട് എലിസബത്ത്: (www.kvartha.com 13.02.2018) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. ശിക്കാര്‍ ധവാനും രോഹിത് ശര്‍മയുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.

അതേസമയം ടീമില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ചൊവ്വാഴ്ച നടക്കുന്ന കളി ജയിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേട്ടമെന്ന റെക്കോര്‍ഡ് ഇന്ത്യയ്ക്ക് സ്വന്തമാക്കാം.


പരമ്പര നഷ്ടമാകാതിരിക്കാന്‍ കളത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക രണ്ടു മാറ്റങ്ങള്‍ അന്തിമ ഇലവനില്‍ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന സ്പിന്നര്‍മാരെ ദക്ഷിണാഫ്രിക്ക തിരിച്ചുവിളിച്ചു. പരിക്കേറ്റ ക്രിസ് മോറിസ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഉണ്ടാകില്ല. പേസര്‍ ലുങ്കി എന്‍ഗിഡിയെയും ദക്ഷിണാഫ്രിക്ക ഒഴിവാക്കി. പകരം സ്പിന്നര്‍മാരായ ഇമ്രാന്‍ താഹിറും ടബ്രയിസ് ഷംസിയും ടീമിലെത്തി.

ആറ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Live Cricket Score, India vs South Africa 5th ODI in Port Elizabeth: Dhawan, Rohit Look Start Steadily, Cricket Test, Cricket, Sports, Saudi Arabia, Injured, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal