Follow KVARTHA on Google news Follow Us!
ad

ഇനി രാഷ്ട്രീയം മാത്രം; സിനിമയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് നടന്‍ കമല്‍ ഹാസന്‍

ഇനി രാഷ്ട്രീയം മാത്രം, സിനിമയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് നടന്‍ കമല്‍ ഹാസന്‍. Boston, News, Cinema, Declaration, Politics, Media, University, Election, National,
ബോസ്റ്റണ്‍: (www.kvartha.com 14.02.2018) ഇനി രാഷ്ട്രീയം മാത്രം, സിനിമയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് നടന്‍ കമല്‍ ഹാസന്‍. രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചാല്‍ പിന്നെ സിനിമകളില്‍ അഭിനയിക്കില്ലെന്നാണ് താരത്തിന്റെ പ്രഖ്യാപനം. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടുള്ള സംസ്ഥാന പര്യടനം ഈമാസം ആരംഭിക്കാനിരിക്കെയാണു കമലിന്റെ പ്രസ്താവന.

രണ്ടു ചിത്രങ്ങളാണ് ഇനി തന്റേതായി പുറത്തുവരാനുള്ളത്. അതിനുശേഷം മറ്റു ചിത്രങ്ങളില്‍ അഭിനയിക്കേണ്ടെന്നാണു തീരുമാനമെന്നും കമല്‍ പറഞ്ഞു. ബോസ്റ്റണിലെ ഹാവാര്‍ഡ് സര്‍വകലാശാലയില്‍ ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kamal Hassan: No more films for me, Boston, News, Cinema, Declaration, Politics, Media, University, Election, National

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കുമോയെന്ന ചോദ്യത്തിന്, തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നു താന്‍ കരുതുന്നില്ലെന്ന മറുപടിയാണ് നല്‍കിയത്. നീതിപൂര്‍വകമായ ജീവിതത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണു തന്റെ ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയത്തിലുണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ 37 വര്‍ഷമായി താന്‍ സന്നദ്ധപ്രവര്‍ത്തക മേഖലയിലുണ്ടായിരുന്നു. ഈ 37 വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷത്തോളം പ്രവര്‍ത്തകരെയാണു താന്‍ നേടിയതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

'37 വര്‍ഷങ്ങളായി ഇവരെല്ലാവരും എനിക്കൊപ്പമുണ്ടായിരുന്നു. 250 വക്കീലന്മാരടക്കം യുവാക്കളായ ഒട്ടേറെപ്പേര്‍ക്കൊപ്പമാണു ഞങ്ങളും സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. പണം സമ്പാദിക്കുന്നതിനല്ല രാഷ്ട്രീയത്തിലിറങ്ങുന്നത്. മറിച്ച് ഒരു നടനായി മാത്രം ജീവിച്ചു മരിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണു രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്. ജനങ്ങളെ സേവിച്ചു കൊണ്ടായിരിക്കും തന്റെ മരണം. അക്കാര്യത്തില്‍ തനിക്കു തന്നെ ഉറപ്പുനല്‍കിയിട്ടുണ്ട്' എന്നും അദ്ദേഹം വ്യക്തമാക്കി.

'എന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പായിരിക്കും. കാവി നിറം വ്യാപിക്കുന്നതില്‍ തനിക്ക് അത്യധികം ആശങ്കയുണ്ട്. ഹിന്ദുത്വ തീവ്രവാദം രാജ്യത്തിനു ഭീഷണിയാണ്. അതേക്കുറിച്ചു പരാതി പറയാന്‍ സാധിക്കില്ല. ദ്രാവിഡന്‍ സംസ്‌കാരത്തേയും കറുത്തവരെയും പ്രതിനിധാനം ചെയ്യുന്നതായിരിക്കും തന്റെ രാഷ്ട്രീയത്തിലെ കറുപ്പ്. തമിഴരായ ഞങ്ങള്‍ക്കു കറുപ്പൊരു മോശം നിറമല്ല. ബിജെപിയുമായി ഒരിക്കലും കൈകോര്‍ക്കില്ല' എന്നും കമല്‍ പറഞ്ഞു.

'താനൊരു ഹിന്ദു വിരോധിയോ അവര്‍ക്കെതിരോ അല്ല. രജനീകാന്തിന്റെ രാഷ്ട്രീയം കാവിനിറത്തില്‍ അധിഷ്ഠിതമാണെങ്കില്‍ അദ്ദേഹവുമായി സഖ്യത്തിലേര്‍പ്പെടില്ല. പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പാണു താന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ അതു സംബന്ധിച്ചൊരു അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല.

തമിഴ്‌നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ രാഷ്ട്രീയത്തിലെത്തണമെന്ന സ്ഥിതി ആയതിനാലാണ് ഇപ്പോള്‍ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയാകാനല്ല തന്റെ ആഗ്രഹം, ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുകയെന്നതാണ്' എന്നും കമല്‍ വ്യക്തമാക്കി.

Keywords: Kamal Hassan: No more films for me, Boston, News, Cinema, Declaration, Politics, Media, University, Election, World.