Follow KVARTHA on Google news Follow Us!
ad

ഐ എസ് ബന്ധമെന്ന് ആരോപണം; പോപ്പുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡില്‍ നിരോധിച്ചു

ഐ എസ് ബന്ധമാരോപിച്ച് ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു. ജാര്‍ഖണ്ഡ് സംസ്ഥാന News, New Delhi, National, Report, Popular friend, IS,
ന്യൂഡല്‍ഹി:(www.kvartha.com 21/02/2018) ഐ എസ് ബന്ധമാരോപിച്ച് ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു. ജാര്‍ഖണ്ഡ് സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് നിരോധനെ ഏര്‍പ്പെടുത്തിയത്.

 News, New Delhi, National, Report, Popular friend, IS, Jharkhand bans PFI, says members influenced by Islamic State

സംസ്ഥാനത്തെ പാക്കുര്‍ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് വളരെ സജീവമാണ്. കേരളത്തില്‍ രൂപീകരിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ അണികളില്‍ ഐഎസ് സ്വാധീനം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് ജാര്‍ഖണ്ഡാ സര്‍ക്കാര്‍ പറയുന്നത്. കേരളത്തില്‍ നിന്നും ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സിറിയയില്‍ ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് 1908ലെ ക്രിമിനല്‍ ലാ അമന്‍ഡ്‌മെന്റ് ആക്ട് പ്രകാരമാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച്ചയാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തികൊണ്ടുള്ള ഔദ്യോഗിക സ്ഥിതീകരണമുണ്ടായതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Report, Popular friend, IS, Jharkhand bans PFI, says members influenced by Islamic State