Follow KVARTHA on Google news Follow Us!
ad

ജയാ ബച്ചനെ പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയില്‍ എത്തിക്കാന്‍ ത്രിണമൂല്‍ കോണ്‍ഗ്രസ്

നടിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ജയാ ബച്ചനെ പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയില്‍Kolkota, News, Politics, Rajya Sabha, Election, West Bengal, Mamata Banerjee, National, Cinema, Entertainment,
കൊല്‍ക്കത്ത: (www.kvartha.com 19.02.2018) നടിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ജയാ ബച്ചനെ പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയില്‍ എത്തിക്കാന്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. ഏപ്രില്‍ മൂന്നിന് ജയാ ബച്ചന്റെ കാലാവധി തീരുകയാണ്. ഈ സാഹചര്യത്തിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പുതിയ നീക്കം.

അതേസമയം, സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. എന്നാല്‍ ജയാ ബച്ചന്റെ പേര് തന്നെയാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്നിലുള്ളതെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് അറിയിച്ചു. മമതാ ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന് ശേഷം മാര്‍ച്ച് 18ന് അന്തിമ തീരുമാനം അറിയിക്കുമെന്നും ത്രിണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.

Jaya Bachchan could be Mamata Banerjee’s Rajya Sabha nominee from West Bengal, Kolkota, News, Politics, Rajya Sabha, Election, West Bengal, Mamata Banerjee, National, Cinema, Entertainment

58 എം.പിമാരുടെ കാലാവധിയാണ് ഈ ഏപ്രിലില്‍ അവസാനിക്കുന്നത്. അതില്‍ പത്ത് സീറ്റും ഒഴിവ് വരുന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. നിയമാസഭാ തെരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 312ഉം നേടിയ ബി.ജെ.പിക്കാണ് ഇതില്‍ കൂടുതല്‍ സീറ്റും കിട്ടാന്‍ സാധ്യത. ഒരു അംഗത്തെ രാജ്യസഭയില്‍ എത്തിക്കാനുള്ള അംഗബലം മാത്രമേ സമാജ് വാദി പാര്‍ട്ടിക്കുള്ളൂ. ഈ സാഹചര്യത്തിലാണ് ജയാ ബച്ചനെ പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയില്‍ എത്തിക്കാന്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

Keywords: Jaya Bachchan could be Mamata Banerjee’s Rajya Sabha nominee from West Bengal, Kolkota, News, Politics, Rajya Sabha, Election, West Bengal, Mamata Banerjee, National, Cinema, Entertainment.