Follow KVARTHA on Google news Follow Us!
ad

ഇസ്രത്ത് ജഹാന്‍ കേസ്: മുന്‍ ഗുജറാത്ത് ഡിജിപിയെ കുറ്റവിമുക്തനാക്കി സിബിഐ കോടതി

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഗുജറാത്ത് ഡിജിപിയെ കുറ്റവിമുക്തനാക്കി സിബിഐ കോടതി News, Gujarath, National, CBI, Court, Police,
അഹ് മദാബാദ്:(www.kvartha.com 21/02/2018) ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഗുജറാത്ത് ഡിജിപിയെ കുറ്റവിമുക്തനാക്കി സിബിഐ കോടതി വിധി. മുന്‍ ഗുജറാത്ത് ഡിജിപിയും ഇസ്രത്ത് ജഹാനെയും ജാവേദ് ഷെയ്ഖിനേയും കൊലപ്പെടുത്തിയ കേസില്‍ ഗൂഡാലോചന നടത്തിയെന്നും കരുതിയിരുന്ന പി പി പാണ്ഡെയെ ആണ് സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയത്. ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന പാണ്ഡെ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരിലൊരാളാണ്.

പാണ്ഡെയെ കുറ്റവിമുക്തനാക്കരുതെന്ന് സിബിഐ അന്വേഷണ സംഘം പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ഗൂഢാലോചനയില്‍ പാണ്ഡെ പങ്കാളിയാണെന്ന് സിബിഐ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. പാണ്ഡെക്ക് പുറമെ ഡി ജി വാന്‍സാരെ, ജി എല്‍ സിഘാല്‍, എന്‍ കെ അമിന്‍, തരുണ്‍ ബറോട്ട് എന്നിവര്‍ക്കെതിരെയും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

 News, Gujarath, National, CBI, Court, Police, Ishrat Jahan Case: Ex-Gujarat Police Chief PP Pandey Discharged By Court

19 കാരിയായ ഇസ്രത്ത് ജഹാനെയും സുഹൃത്ത് ജാവേദ് ഷെയ്ഖിനേയും കൊലപ്പെടുത്തിയ ശേഷം ഏറ്റുമുട്ടല്‍ കൊലയായി ചിത്രീകരിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കേസില്‍ 2013ലാണ് പാണ്ഡെ അറസ്റ്റിലായത്. 19 മാസത്തോളം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് പാണ്ഡെക്ക് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ച പാണ്ഡെ സംസ്ഥാന പോലീസ് സര്‍വീസില്‍ തിരിച്ചെത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് പാണ്ഡെ സര്‍വീസില്‍ നിന്നും വിരമിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gujarath, National, CBI, Court, Police, Ishrat Jahan Case: Ex-Gujarat Police Chief PP Pandey Discharged By Court