Follow KVARTHA on Google news Follow Us!
ad

വാഴ ഒരു പരിശുദ്ധസസ്യം; വാഴയില്‍ നിന്നും എങ്ങനെ പണം വാരാം?

ഇത്രയും നാള്‍ വാഴ എന്നത് പഴം തരുന്ന ഒരു സസ്യം മാത്രമായിരുന്നു. എന്നാല്‍ വാഴയില്‍ നിന്നും പണം വാരാമെങ്കിലോ? നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കാനും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാKerala, Thiruvananthapuram, News, Festival, Food, Food/Diet, Business, How to get money from the banana?
തിരുവനന്തപുരം: (www.kvartha.com 19.02.2018) ഇത്രയും നാള്‍ വാഴ എന്നത് പഴം തരുന്ന ഒരു സസ്യം മാത്രമായിരുന്നു. എന്നാല്‍ വാഴയില്‍ നിന്നും പണം വാരാമെങ്കിലോ? നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കാനും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാനും വാഴക്കുള്ള കഴിവ് മനസിലാക്കിയാല്‍ വാഴയില്‍ നിന്നു തന്നെ വരുമാനം ഉണ്ടാക്കാം. അതാണ് ദേശീയ വാഴ മഹോത്സവത്തിലൂടെ പങ്ക് വെക്കുന്നത്.


വാഴകൃഷി ചെയ്ത് വാഴക്കുല വെട്ടിയ ശേഷം വെട്ടിക്കളയുന്ന വാഴയില്‍ നിന്ന് എണ്ണിയാല്‍ ഒടുങ്ങാത്ത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനാകും. വിവിധ ഫ്‌ളേവറിലുള്ള ബനാന വൈന്‍, വാഴ വിഭവ അച്ചാറുകള്‍, ബനാന ചോക്ലേറ്റ്, ബനാന ഹെല്‍ത്ത് ഡ്രിങ്ക്, വാഴത്തണ്ട് അച്ചാര്‍, വാഴനാരില്‍ ഉണ്ടാക്കിയ ചെരുപ്പുകള്‍, ബാഗുകള്‍, ചവിട്ട് മെത്ത, ബാഗുകള്‍, മൊബൈല്‍ പൗച്ച് എന്നിവ പ്രകൃതിയോട് ഇറങ്ങി ചേരുന്ന നിത്യോപയോഗ വസ്തുക്കള്‍ വാഴയില്‍ നിന്നും ലഭിക്കും. അതില്‍ പ്രധാനമാണ് വാഴനാരില്‍ നിന്നും ഉണ്ടാക്കാവുന്ന ഫൈബര്‍ ഉല്‍പ്പന്നങ്ങള്‍.

വാഴക്കുല വെട്ടിയ ശേഷം വാഴത്തണ്ട് വെട്ടിക്കളയുകയാണ് പതിവ്. എന്നാല്‍ ഈ തണ്ടിന്റെ മുകള്‍ഭാഗവും, താഴ്ഭാഗവും വെട്ടിയ ശേഷം രണ്ടാം പോള മുതല്‍ വാഴപ്പിണ്ടി വരുന്ന പോളയില്‍ നിന്നും വരെ ഫൈബര്‍ എടുക്കാം. ഇത്തരത്തില്‍ ലഭിക്കുന്ന ഫൈബറിന് കിലോക്ക് 300 മുതല്‍ 500 രൂപ വരെ വില വാഴ കര്‍ഷകര്‍ക്ക് ലഭിക്കും. ഈ ഫൈബര്‍ ഉപയോഗിച്ച് ബനാന ഫൈബര്‍ തലയിണ, ബനാന ഫൈബര്‍ മെത്ത, ചവിട്ട് മെത്ത, ഡൈനിംഗ് ടേബില്‍ മാറ്റ്, തൊപ്പി, ക്ലോത്ത്, സാരി എന്നിവ നിര്‍മിക്കാനാകും.

ഇതിനുള്ള പരിശീലനം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ശ്രീകാര്യത്ത് പ്രവര്‍ത്തിക്കുന്ന ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രി കമ്മീഷന്റെ സ്റ്റാളില്‍ തല്‍സമയ നിര്‍മാണവും ഉണ്ട്. സംസ്ഥാനത്തെ പുതിയ തൊഴില്‍ സംഭരകര്‍ക്ക് ഇവിടെ നിന്നും പരിശീലനവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2590 268 എന്ന നമ്പരില്‍ ബന്ധപ്പെടാം.

തിരുവനന്തപുരം കല്ലിയൂര്‍ പഞ്ചായത്തില്‍ സിസ്സയുടെയും കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിന്റേയും ആഭിമുഖ്യത്തിലാണ് ദേശീയ വാഴ മഹോത്സവം സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതല്‍ രാത്രി എട്ട് വരെ നടക്കുന്ന മേള ബുധനാഴ്ച സമാപിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Festival, Food, Food/Diet, Business, How to get money from the banana?