Follow KVARTHA on Google news Follow Us!
ad

വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചാല്‍ സാനിട്ടറി നാപ്കിനുകള്‍ സൗജന്യം: മഹിള കോണ്‍ഗ്രസ്

ഷില്ലോംഗ്: (www.kvartha.com 19.02.2018) വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചാല്‍ സാനിട്ടറി നാപ്കിനുകള്‍ സൗജന്യമായി നല്‍കുമെന്ന് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി മഹിള പ്രസിഡന്റ് സുഷ്മിത ദേവ്. സാനിട്ടറി നാപ്കിനുകളെ ജി എസ് ടിയിNational, Election, Napkins
ഷില്ലോംഗ്: (www.kvartha.com 19.02.2018) വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചാല്‍ സാനിട്ടറി നാപ്കിനുകള്‍ സൗജന്യമായി നല്‍കുമെന്ന് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി മഹിള പ്രസിഡന്റ് സുഷ്മിത ദേവ്. സാനിട്ടറി നാപ്കിനുകളെ ജി എസ് ടിയില്‍ നിന്നും ഒഴിവാക്കാന്‍ താന്‍ കേന്ദ്രത്തോടും ധനകാര്യ മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. വില കുറച്ചാല്‍ ഗ്രാമീണ മേഘലയിലുള്ളവര്‍ക്ക് നാപ്കിനുകള്‍ കൂടുതല്‍ സ്വീകാര്യമാകും- സുഷ്മിത പറഞ്ഞു.

മേഘാലയയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു സുഷ്മിത. മേഘാലയയില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് സുഷ്മിത പറഞ്ഞു. നാപ്കിനുകള്‍ സൗജന്യമായി നല്‍കുമെന്നത് പോലത്തെ വാഗ്ദാനങ്ങളും ആരും നല്‍കില്ല. സ്ത്രീ സുരക്ഷ ബിജെപി ഗൗരമായിട്ടെടുക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു.

Free Sanitary Napkins For Women If Voted To Power: Mahila Congress

2012ല്‍ നിര്‍ഭയ കേസിന് ശേഷം നിരവധി നിയമങ്ങളില്‍ നമ്മള്‍ മാറ്റം വരുത്തി. എന്നിട്ടും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. നിര്‍ഭയ ഫണ്ടിന്റെ 60 ശതമാനം ഇപ്പോഴും ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്- സുഷ്മിത കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: After the (2012) Nirbhaya case, we changed a lot of laws, but the recent NCRB data shows crime against women has still gone up," she said, adding that 60 per cent of the Nirbhaya fund was lying "unused".

Keywords: National, Election, Napkins