Follow KVARTHA on Google news Follow Us!
ad

ചുള്ളിയാര്‍ഡാമില്‍ 2.88 കോടി ചിലവില്‍ മത്സ്യക്കുഞ്ഞ് ഉല്‍പാദന കേന്ദ്രം തുടങ്ങുന്നു

ചുള്ളിയാര്‍ഡാമില്‍ 2.88 കോടി രൂപയുടെ മത്സ്യക്കുഞ്ഞ് ഉല്‍പാദന കേന്ദ്രത്തിനു പദ്ധതി. ഫിഷറീസ് News, Kerala, Local-News, fish Farming, Chulliyar dam,
കൊല്ലങ്കോട്: (www.kvartha.com 13/02/2018) ചുള്ളിയാര്‍ഡാമില്‍ 2.88 കോടി രൂപയുടെ മത്സ്യക്കുഞ്ഞ് ഉല്‍പാദന കേന്ദ്രത്തിനു പദ്ധതി. ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണിത്.

സംസ്ഥാനത്തെ മല്‍സ്യ കര്‍ഷകര്‍ക്കു വിതരണം ചെയ്യാനുള്ള 45 ലക്ഷത്തോളം മത്സ്യ കുഞ്ഞുങ്ങള്‍ ചുള്ളിയാര്‍ ഡാമിലെ ഫാമില്‍ ഒരു വര്‍ഷം ഉത്പാദിപ്പിക്കുകയാണു ലക്ഷ്യം. മീന്‍ വളര്‍ത്തല്‍ ഗ്രാമപ്രദേശങ്ങളില്‍ സജീവമാക്കുന്നതിനു കൂടുതലായി മത്സ്യ കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്കു നല്‍കാനാണ് ഉത്പാദന കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.


മഴക്കാലം തുടങ്ങുന്ന ജൂണ്‍ ആകുമ്പോഴേക്കും ചുള്ളിയാര്‍ഡാമില്‍ നിര്‍മിക്കുന്ന ഫാമിന്റെ പണികള്‍ പൂര്‍ത്തിയാക്കി ഉത്പാദനം ആരംഭിക്കാനാണു നീക്കം. ഇതിനായി ചുള്ളിയാര്‍ഡാമിലുള്ള ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് അഞ്ച് സെന്റ് സ്ഥലം വീതം ആവശ്യമുള്ള ആറ് ചെറുകുളങ്ങളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.

പുതിയ ചെറു കുളങ്ങള്‍ നിര്‍മിക്കുന്നതു കൂടാതെ നേരത്തെ ഇവിടെയുണ്ടായിരുന്നതും നാശത്തിലേക്കു നീങ്ങിയതുമായ 11 മത്സ്യക്കുഞ്ഞ് ഉത്പാദന ടാങ്കുകള്‍ നവീകരിച്ചു. മത്സ്യ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കുഴല്‍കിണറുകള്‍ സ്ഥാപിക്കും. കൂടാതെ മറ്റു ജല സ്രോതസുകളും പ്രയോജനപ്പെടുത്തും. ഇതിന് അനുബന്ധമായുള്ള റിസര്‍വോയര്‍ ഫാം ഓഫിസിന്റെ പണികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഫാം ഓഫിസില്‍ ഫിഷറീസ് അസി ഡയറക്ടര്‍, സബ് ഇന്‍സ്പെക്ടര്‍ എന്നിവരുടെ കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Local-News, fish Farming, Chulliyar dam,  Fish farming started in Chulliyardam