Follow KVARTHA on Google news Follow Us!
ad

സുന്നീ പ്രവര്‍ത്തകരുടെ കൊലയ്ക്ക് പിന്നില്‍ എല്ലാ പാര്‍ട്ടികളും ഒരുപോലെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നു, എന്ത് കൊണ്ടാണ് സുന്നികള്‍ ഒരേസമയം ശത്രുക്കളുടെയും മിത്രങ്ങള്‍ എന്നവകാശപ്പെടുന്നവരുടെയും ഇരകളായി മാറുന്നത്? ഏതാണു ശുഹൈബുമാരുടെ കൊലയാളികളുടെ വംശാവലി?

കാന്തപുരം സുന്നീ വിഭാഗത്തിന്റെ ദിനപത്രമായ സിറാജിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി കെ എം അബ്ദുര്‍ റഹ് മാന്‍ ശുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലിKerala, Kozhikode, News, Facebook, post, SSF, Congress, Muslim-League, CPM, RSS, kanthapuram, Murder, Sunni, Politics, Facebook post on attack against Sunni activists
കോഴിക്കോട്: (www.kvartha.com 16.02.2018) കാന്തപുരം സുന്നീ വിഭാഗത്തിന്റെ ദിനപത്രമായ സിറാജിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി കെ എം അബ്ദുര്‍ റഹ് മാന്‍ ശുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഏതാണ്, ശുഐബുമാരുടെ കൊലപാതകികളുടെ വംശാവലി? എന്ന തലക്കെട്ടിലുള്ള പോസ്റ്റ് ഒരേ സമയം മുസ്‌ലിം ലീഗിനെയും സി പി എമ്മിനെയും കോണ്‍ഗ്രസിനെയും തുറന്നു കാട്ടുന്നു.

കേരളത്തില്‍ സുന്നീ പ്രവര്‍ത്തകരുടെ കൊലയ്ക്ക് പിന്നില്‍ സമുദായ പാര്‍ട്ടിയും മതേതര പാര്‍ട്ടിയും ഒരുപോലെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നു. എന്ത് കൊണ്ടാണ് സുന്നികള്‍ ഒരേസമയം ശത്രുക്കളുടെയും മിത്രങ്ങള്‍ എന്നവകാശപ്പെടുന്നവരുടെയും ഇരകളായി മാറുന്നത്? എന്തുകൊണ്ടാണ്, കേരളത്തില്‍  സുന്നികള്‍ അവരുടെ ശത്രുക്കളില്‍ നിന്നുള്ളതിനേക്കാള്‍ പീഡനം അവരുടെ സുഹൃത്തുക്കള്‍ എന്നവകാശപ്പെടുന്നവരില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വരുന്നത്? എന്താണു സുന്നികളോടുള്ള രാഷ്ട്രീയമായ വിയോജിപ്പിന്റെ യഥാര്‍ഥ കാരണം? സുന്നികള്‍ക്കെതിരെ അവരുടെ ശത്രുക്കളുടെയും മിത്രങ്ങള്‍ എന്നവകാശപ്പെടുന്നവരുടെയും ഗൂഢാലോചനകളെ പരസ്പരം കോര്‍ത്തിണക്കുന്ന ആ താല്‍പര്യം എന്താണ്? ഏതാണ്, ശുഐബുമാരുടെ കൊലപാതകികളുടെ വംശാവലി? തുടങ്ങിയ ചോദ്യങ്ങളാണ് അബ്ദുര്‍ റഹ് മാന്‍ പോസ്റ്റില്‍ ഉന്നയിക്കുന്നത്.

Kerala, Kozhikode, News, Facebook, post, SSF, Congress, Muslim-League, CPM, RSS, kanthapuram, Murder, Sunni, Politics, Facebook post on attack against Sunni activists

കണ്ണൂര്‍ മട്ടന്നൂരില്‍ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫ് ബഹിഷ്‌കരിച്ച കഴിഞ്ഞ മര്‍കസ് റൂബി ജൂബിലി സമ്മേളനത്തില്‍ ആദ്യന്തം പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ്സുകാര്‍ സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതില്‍ ശുഐബിനുണ്ടായ വേദനയില്‍ കോണ്‍ഗ്രസ് നേതൃത്വം എപ്പോഴെങ്കിലും ഖേദം പ്രകടിപ്പിക്കുമോ എന്നറിയില്ലെന്നും തങ്ങള്‍ക്കു വോട്ടുനല്‍കിയില്ല എന്ന കാരണം പറഞ്ഞു സുന്നികളുടേതല്ലാതെ മറ്റേതെങ്കിലും മത സാമുദായിക സംഘടനകളുടെ പരിപാടി ബഹിഷ്‌കരിക്കാന്‍ യു ഡി എഫിനു ധൈര്യമുണ്ടാകുമോ എന്ന ചോദ്യത്തിലൂടെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെയും പോസ്റ്റില്‍ ചോദ്യം ചെയ്യുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:-

ഇന്ത്യന്‍ മുസ്‌ലിംകളുടെ യഥാര്‍ഥ ശത്രുക്കള്‍ ഹിന്ദുത്വ വര്‍ഗീയ സംഘടനകള്‍ ആണെന്നാണല്ലോ നമ്മുടെ വിശ്വാസം. കേരളത്തില്‍ സുന്നി പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന കൊലപാതകങ്ങള്‍ ഉള്‍പ്പടെയുള്ള അതിക്രമങ്ങളുടെ ഒരു പാറ്റേണ്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഭീതിദമായ വസ്തുത, ശത്രുക്കള്‍ അല്ല, മിത്രങ്ങള്‍ എന്നു അവകാശപ്പെടുന്നവര്‍ ആണ് ഏതാണ്ടെല്ലാ സംഭവങ്ങളിലും പ്രതിസ്ഥാനത്തുള്ളത് എന്നതാണ്. ഈ ശ്രേണിയില്‍ കേരളത്തില്‍ ആദ്യമായി കൊലചെയ്യപ്പെട്ട മതപണ്ഡിതന്‍ കൊടുവള്ളി അമ്പലക്കണ്ടി കെ ടി സി അബ്ദുല്‍ ഖാദിറാണ്. സമുദായത്തിന്റെ കാവലാളുകള്‍ എന്നവകാശപ്പെടുന്ന മുസ്‌ലിം ലീഗിന്റെ പതാക കമ്പിപ്പാരയില്‍ കെട്ടി, തലയിലേക്ക് അടിച്ചിറക്കിയാണ് ഖാദറെന്ന യുവപണ്ഡിതനെ മുസ്‌ലിം  ലീഗുകാര്‍ ക്രൂരമായി അരുംകൊല നടത്തിയത്.

അടുത്തതാകട്ടെ, കേരളത്തിനകത്തും പുറത്തും പ്രസിദ്ധനായ സൂഫീവര്യന്‍ കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ പ്രിയപ്പെട്ട മകന്‍ കുഞ്ഞുവിന്റെ കൊലപാതകമാണ്. ഒരു റമസാനില്‍ അവസാനത്തെ പത്തില്‍ ഇരുപത്തിയേഴാം രാവിന്റെ നോമ്പു മുറിക്കാന്‍ കാത്തിരിക്കെയാണ് കുഞ്ഞു കൊലചെയ്യപ്പെടുന്നത്. പ്രതികള്‍  'സമുദായത്തിന്റെ കാവലാളുകള്‍' തന്നെ. തുടര്‍ന്നിങ്ങോട്ട് ഒട്ടനവധി അതിക്രമങ്ങള്‍, കൊലപാതകങ്ങള്‍. മണ്ണാര്‍ക്കാട് 2015 ല്‍ നടന്ന അതിക്രമത്തില്‍ ഒരു വീട്ടിലെ രണ്ടു സഹോദരന്മാരാണ് കൊലചെയ്യപ്പെട്ടത്. അവിടെയും പ്രതികള്‍ മുസ്‌ലിം ലീഗുകാര്‍ തന്നെ. കാസര്‍കോട് കൊലചെയ്യപ്പെട്ട റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ മാത്രമാണ് ഇതിനിടയില്‍ ഒരു മാറ്റമുണ്ടായത്. ആര്‍ എസ് എസ്സുകാരയിരുന്നു അവിടെ പ്രതികള്‍.

ഏറ്റവുമൊടുവില്‍ മട്ടന്നൂരില്‍ നടന്ന ശുഐബ് വധക്കേസില്‍ സി പി എമ്മുകാരെയാണ് പ്രതികള്‍ ആയി സംശയിക്കുന്നത്. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്‌ലിംകളുടെ മികച്ച രാഷ്ട്രീയ സുഹൃത്തുക്കള്‍ എന്നവകാശപ്പെടുന്ന സി പി എം. സാഹചര്യത്തെളിവുകളും കൊലപാതകത്തിനു മുമ്പു നടന്ന ഭീഷണികളും സര്‍വോപരി കണ്ണൂരിലെ അതിക്രമങ്ങളെ കുറിച്ചുള്ള നമ്മുടെ പൊതുബോധവും ആ സംശയത്തിനാണ് ബലം നല്‍കുന്നത്. മട്ടന്നൂരിലെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി ആര്‍ എസ് എസ് നടത്തിയതാണ് കൊലപാതകം എന്നൊരു നരേറ്റീവ്  ഉയര്‍ന്നുവരുന്നുണ്ടെങ്കിലും സി പി എം ഒഴികെ മറ്റാര്‍ക്കെങ്കിലും ആ നരേറ്റിവിനെ പിന്തുടര്‍ന്നുകൊണ്ടുള്ള അന്വേഷണത്തിനു താല്‍പര്യം ഉണ്ടാകുമെന്നു തോന്നുന്നില്ല.

കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ വലിയൊരു വിഭാഗം സുന്നികള്‍ മുസ്‌ലിം ലീഗില്‍ ചേരാതെ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്നതായി കാണാം. ഒരേ മുന്നണയിയുടെ ഭാഗമായിരുന്നിട്ടു പോലും  അത്തരം ഇടങ്ങളില്‍ എല്ലാം തന്നെ മുസ്‌ലിം ലീഗുകാരാണ്, സി പി എമ്മുകാരേക്കാളും ബി ജെ പിക്കാരെക്കാളും കോണ്‍ഗ്രസ്സുകാരായ സുന്നികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലെ ഭൂരിഭാഗം പ്രതികളും എന്നതും അതിശയിപ്പിക്കുന്ന വസ്തുതയാണ്.

നോക്കൂ, മട്ടന്നൂരില്‍ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഐബ് പ്രദേശത്തെ സജീവ സുന്നി പ്രവര്‍ത്തകനും എസ് വൈ എസ് സംഘാടകനുമായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫ് ബഹിഷ്‌കരിച്ച കഴിഞ്ഞ മര്‍കസ് റൂബി ജൂബിലി സമ്മേളനത്തില്‍ ആദ്യന്തം പങ്കെടുത്ത, അതിന്റെ പ്രചാരണത്തില്‍ നേതൃപരമായ പങ്കുവഹിച്ച സുന്നി പ്രവര്‍ത്തകന്‍. കോണ്‍ഗ്രസ്സുകാര്‍ സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതില്‍ ശുഐബിനുണ്ടായ വേദനയില്‍ കോണ്‍ഗ്രസ് നേതൃത്വം എപ്പോഴെങ്കിലും ഖേദം പ്രകടിപ്പിക്കുമോ എന്നറിയില്ല. ആ ഖേദം പ്രകടിപ്പിക്കാതെ ശുഐബിനോടുള്ള കോണ്‍ഗ്രസ്സിന്റെ ഐക്യദാര്‍ഢ്യം പൂര്‍ണ്ണമാകും എന്നും തോന്നുന്നില്ല.

പറഞ്ഞു വന്നതതല്ല, തങ്ങള്‍ക്കു വോട്ടുനല്‍കിയില്ല എന്ന കാരണം പറഞ്ഞു സുന്നികളുടേതല്ലാതെ മറ്റേതെങ്കിലും മത സാമുദായിക സംഘടനകളുടെ പരിപാടി ബഹിഷ്‌കരിക്കാന്‍ യു ഡി എഫിനു ധൈര്യമുണ്ടാകുമോ? എന്‍ എസ് എസിന്റെ, എസ് എന്‍ ഡി പി യുടെ, കെ ഡി എഫിന്റെ, കെ സി വൈ എമ്മിന്റെ? എന്‍ എസ് എസുകാര്‍ വോട്ട് ചെയ്തില്ല എന്നു മാത്രമല്ല, തെറി വിളിച്ചാല്‍ പോലും മന്നം സമാധിയിലെ പരിപാടി ബഹിഷ്‌കരിക്കാന്‍ ഏറ്റവും കുറഞ്ഞത് വി എം സുധീരനെങ്കിലും തയ്യാറാകുമോ? ഇല്ലെന്നു മാത്രമല്ല, അവിടെപ്പോയി ജി സുകുമാരന്‍ നായരെ മദ്ഹ് ചെയ്യാതെ തിരിച്ചുപോരാന്‍ സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിക്ക് പോലും കഴിയില്ല. അതാണ് ബഹിഷ്‌കരണത്തിന്റെ മതവും ജാതിയും.

എട്ടോളം സുന്നി പ്രവര്‍ത്തകരെ ആരും കൊല നടത്താന്‍ നേതൃത്വം നല്‍കിയ ഒരു സമുദായ പാര്‍ട്ടിക്ക്, ശുഐബിന്റെ കൊലപാതകത്തെ കുറിച്ച് കാര്യമായി ഉണ്ടായ ഉത്കണ്ഠ, കൊലപാതകത്തില്‍ സുന്നികള്‍ മൗനം പാലിക്കുന്നുവെന്ന ആരോപണമാകുന്നത് പോലും ഒട്ടും യാദൃശ്ചികമായ രാഷ്ട്രീയ നിലപാടല്ല. തങ്ങള്‍ തന്നെ കൊന്ന മറ്റു സുന്നികളോടുണ്ടായിരുന്ന നിലപാടിന്റെ തുടര്‍ച്ചയാണത്. ശുഐബിനെ പോലുള്ള കേരളത്തിലെ ഏതൊരു സജീവ സുന്നി പ്രവര്‍ത്തകനെയും കൊലചെയ്യാനുള്ള കത്തി മൂര്‍ച്ച കൂട്ടി ഒളിപ്പിച്ചുവെക്കാന്‍ ഏറ്റവും സാധ്യതയുള്ള ആ അരക്കെട്ട് ഈ സമുദായ പാര്‍ട്ടിയുടെ ശരീരത്തില്‍ ആണല്ലോ ഉള്ളത്. അതാണല്ലോ ചരിത്രവും. സി പി എമ്മുകാരാലോ ആര്‍ എസ് എസുകാരാലോ ഒരു സുന്നി കൊലചെയ്യപ്പെടുന്നതിനു തൊട്ടു മുമ്പ് വരെയും ആ സാധ്യതാ ലിസ്റ്റില്‍ ഏറ്റവും മുകളില്‍ ഉള്ള പേരു മുസ്‌ലിം ലീഗിന്റേത് കൂടിയാണല്ലോ.

അപ്പോള്‍, പറയൂ, സുഹൃത്തുക്കളേ, എന്താണ് സുന്നികളെ ഇങ്ങനെ ഒരേ സമയം അവരുടെ ശത്രുക്കളുടെയും മിത്രങ്ങള്‍ എന്നവകാശപ്പെടുന്നവരുടെയും ഇരകളാക്കി മാറ്റുന്ന ഘടകം? എന്തുകൊണ്ടാണ്, കേരളത്തില്‍  സുന്നികള്‍ അവരുടെ ശത്രുക്കളില്‍ നിന്നുള്ളതിനേക്കാള്‍ പീഡനം അവരുടെ സുഹൃത്തുക്കള്‍ എന്നവകാശപ്പെടുന്നവരില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വരുന്നത്? എന്താണു സുന്നികളോടുള്ള രാഷ്ട്രീയമായ വിയോജിപ്പിന്റെ യഥാര്‍ഥ കാരണം? സുന്നികള്‍ക്കെതിരെ അവരുടെ ശത്രുക്കളുടെയും മിത്രങ്ങള്‍ എന്നവകാശപ്പെടുന്നവരുടെയും ഗൂഢാലോചനകളെ പരസ്പരം കോര്‍ത്തിണക്കുന്ന ആ താല്‍പര്യം എന്താണ്? ഏതാണ്, ശുഐബുമാരുടെ കൊലപാതകികളുടെ വംശാവലി?



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Facebook, post, SSF, Congress, Muslim-League, CPM, RSS, kanthapuram, Murder, Sunni, Politics, Facebook post on attack against Sunni activists  

< !- START disable copy paste -->