» » » » » ഏഴ് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ എഞ്ചിനീയര്‍ക്ക് വധശിക്ഷ

ചെന്നൈ: (www.kvartha.com 19.02.2018) ഏഴ് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഗ്‌നിക്കിരയാക്കിയ കേസില്‍ പ്രതിയായ എഞ്ചിനീയര്‍ക്ക് വധശിക്ഷ. 23കാരനായ എസ് ദശ്വന്തിന് വധശിക്ഷയെ കൂടാതെ 31 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. ചെന്നൈയിലെ ഒരു അപാര്‍ട്ട് മെന്റില്‍ കുട്ടിയുടെ അയല്‍ വാസിയായിരുന്നു ദശ്വന്ത്. ഇയാള്‍ക്ക് ഒരു പട്ടിക്കുട്ടിയുണ്ടായിരുന്നു. ഈ പട്ടികുട്ടിയെ കളിപ്പിക്കാന്‍ പെണ്‍കുട്ടി സ്ഥിരമായി ഇയാളുടെ അപാര്‍ട്ട് മെന്റില്‍ എത്താറുണ്ടായിരുന്നു.

National, Abuse, Murder

അപാര്‍ട്ട് മെന്റിലെത്തിയ കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം ബാഗിലാക്കി ഹൈവേയില്‍ ഇട്ട് കത്തിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇയാള്‍ സ്വന്തം മാതാവിനെ കൊലപ്പെടുത്തിയെന്നും ആരോപണമുണ്ട്. പിതാവ് പരാതി നല്‍കിയ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മാതാവിനെ കൊന്ന് സ്വര്‍ണവും പണവും അപഹരിച്ചെന്നാണ് പരാതി. ചെന്നൈയില്‍ നിന്നും കടന്ന പ്രതിയെ മുംബൈയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY:
In December, Daswant allegedly murdered his mother S Sarala after he got out on bail. Investigators said he killed her, stole her jewellery and fled to Mumbai. He was caught again in Mumbai though he was able to trick the Chennai police and escape. He was arrested again a day later.

Keywords: National, Abuse, Murder

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal