Follow KVARTHA on Google news Follow Us!
ad

വയോധിക ദമ്പതികളെ കബളിപ്പിച്ചു 24 ലക്ഷം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍

വയോധിക ദമ്പതികളെ കബളിപ്പിച്ചു 24 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഒരാള്‍ പിടിയില്‍. എറണാകുളം വെണ്ണല News, Thrishure, Kerala, Couples, Cheating, Case, Police, Complaint,
തൃശൂര്‍:(www.kvartha.com 14/02/2018) വയോധിക ദമ്പതികളെ കബളിപ്പിച്ചു 24 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഒരാള്‍ പിടിയില്‍. എറണാകുളം വെണ്ണല തെക്കേടത്തു സൈമണ്‍ ദേവസ്യയാണു (56) പിടിയിലായത്. ഇയാള്‍ക്കൊപ്പം ഒരു സഹായിയുമുണ്ടായിരുന്നു. വ്യാജ അറസ്റ്റു വഴി ഇവരെ സഹായിച്ചതു യൂണിഫോമില്‍ സ്ഥലത്തെത്തിയ ഒരു സബ് ഇന്‍സ്പെക്ടര്‍ ആണെന്നു സൂചനയുണ്ട്. തട്ടിപ്പുകേസില്‍ എസ്ഐ കൂട്ടുപ്രതിയാണോയെന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.

അയ്യന്തോളില്‍ താമസിക്കുന്ന വയോധിക ദമ്പതികളെ പറ്റിച്ചു 24 ലക്ഷം രൂപ കവര്‍ന്നെന്നാണു പരാതി. പ്രവാസി മലയാളികളായ വയോധിക ദമ്പതികള്‍ രണ്ടരക്കോടി രൂപ വിലയുള്ള വീട് വില്‍ക്കാന്‍ പരസ്യം നല്‍കിയിരുന്നു. ബിസിനസിലെ നഷ്ടം പരിഹരിക്കാനായിരുന്നു വീടുവില്‍പന. പരസ്യം കണ്ട സൈമണ്‍, ദമ്പതികളെ സാജന്‍ ജോസഫ് എന്ന പേരില്‍ സമീപിച്ചു. തനിക്കു തമിഴ്നാട്ടില്‍ സ്വകാര്യ ബാങ്ക് ഉണ്ടെന്നും ബാധ്യതകള്‍ തീര്‍ക്കാന്‍ ലോണ്‍ നല്‍കി സഹായിക്കാമെന്നു വാഗ്ദാനം നല്‍കുകയും ചെയ്തു. വീട് തല്‍ക്കാലത്തേക്കു ബാങ്കിന്റെ പേരിലേക്കു റജിസ്റ്റര്‍ ചെയ്തു നല്‍കിയാല്‍ ലോണ്‍ അനുവദിക്കാമെന്നായിരുന്നു വാഗ്ദാനം.
News, Thrishure, Kerala, Couples, Cheating, Case, Police, Complaint, elderly couple cheated, one person arrested

റജിസ്ട്രേഷന്‍ ഫീസ് എന്ന പേരില്‍ 24,35000 രൂപ കൈപ്പറ്റി. കൈപ്പറ്റാനെത്തുമ്പോള്‍ സൈമണിന്റെ കൂടെ ഒരു സഹായിയുമുണ്ടായിരുന്നു. തൃശൂര്‍ കലക്ടറേറ്റിനു മുന്നില്‍ വച്ചാണു പണം കൈമാറിയത്. പണം വാങ്ങി സൈമണ്‍ കലക്ടറേറ്റിലേക്കു പോയി. വൈകാതെ യൂണിഫോമിലെത്തിയ ഒരു എസ്ഐ, പുറത്തുനിന്നിരുന്ന സൈമണിന്റെ സഹായിയെ പിടികൂടി.

സാമ്പത്തിക തട്ടിപ്പു തടയാനുള്ള സ്‌ക്വാഡിലെ അംഗമാണ് താനെന്നു പറഞ്ഞാണ് എസ്ഐ ഇയാളെ അറസ്റ്റ് ചെയ്തു കാറില്‍ മടങ്ങിയത്. വൈകാതെ കലക്ടറേറ്റിനുള്ളില്‍നിന്നു സൈമണും ദമ്പതികളെ ഫോണില്‍ വിളിച്ചു. താനും പിടിയിലായെന്നും ദമ്പതികളോടു രക്ഷപ്പെട്ടോളാനുമായിരുന്നു പറഞ്ഞത്. പിന്നീടാണു തങ്ങള്‍ തട്ടിപ്പിനിരയായെന്നു ദമ്പതികള്‍ക്കു മനസിലായത്.

വെസ്റ്റ് പൊലീസില്‍ ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മിഷണര്‍ രാഹുല്‍ ആര്‍ നായരുടെ നിര്‍ദേശപ്രകാരം സ്പെഷല്‍ ബ്രാഞ്ച് എസിപി സിനോജ്, സിഐ ജെ മാത്യൂസ്, എസ്ഐ സി വി ജോണ്‍സണ്‍, നിഴല്‍ പൊലീസ് എഎസ്ഐമാരായ എന്‍ ജി സുവൃതകുമാര്‍, പി എം റാഫി, സിപിഒമാരായ കെ ഗോപാലകൃഷ്ണന്‍, ടി വി ജീവന്‍, പി കെ പഴനിസ്വാമി, എം എസ് ലിഗേഷ്, വിപിന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thrishure, Kerala, Couples, Cheating, Case, Police, Complaint, elderly couple cheated, one person arrested