Follow KVARTHA on Google news Follow Us!
ad

ഈജിപ്തില്‍ മുര്‍സി അനുഭാവികളായ 45 പേരെ 10 വര്‍ഷത്തേയ്ക്ക് ജയിലിലടച്ചു

കെയ് റോ: (www.kvartha.com 19.02.2018) ഈജിപ്തില്‍ 65 പേര്‍ക്ക് ജയില്‍ ശിക്ഷ. മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളാണിവര്‍. രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാWorld, Egypt, Jail
കെയ് റോ: (www.kvartha.com 19.02.2018) ഈജിപ്തില്‍ 65 പേര്‍ക്ക് ജയില്‍ ശിക്ഷ. മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളാണിവര്‍. രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

World, Egypt, Jail

65 പേരില്‍ 44 പേര്‍ക്ക് പത്ത് വര്‍ഷം തടവും 21 പേര്‍ക്ക് രണ്ട് വര്‍ഷം വരെ തടവുമാണ് വിധിച്ചത്. എട്ട് പേരെ കോടതി വെറുതേ വിട്ടു. മുസ്ലീം ബ്രദര്‍ഹുഡ് എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ആയിരുന്നു വിചാരണ. മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രാജ്യദ്രോഹകുറ്റം ചുമത്തി ആയിരക്കണക്കിനാളുകളെ ഈജിപ്ത് കല്‍തുറുങ്കുകളില്‍ അടയ്ക്കുന്നുണ്ട്.

ജനാധിപത്യ രീതിയിലൂടെ അധികാരത്തിലെത്തിയ മുഹമ്മദ് മുര്‍സിയെ 2013 ജൂലൈയില്‍ പട്ടാളം അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് രോഷാകുലരായ മുര്‍സി അനുകൂലികള്‍ സൈന്യവുമായി ഏറ്റുമുട്ടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Mursi was ousted by the military in early July 2013 in response to mass protests against his one-year rule and his Brotherhood group.

Keywords: World, Egypt, Jail