Follow KVARTHA on Google news Follow Us!
ad

സര്‍ക്കാര്‍-പഞ്ചായത്ത് തര്‍ക്കം: പട്ടിയുടെ കടിയേറ്റ ബിജുവിന്റെ നഷ്ടപരിഹാരം അനിശ്ചിതത്വത്തില്‍

പട്ടി കടിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരോ ഗ്രാമപഞ്ചായേത്താ ഈ തര്‍ക്കത്തില്‍ വലയുകയാണ് News, Thrishure, Kerala, Government, High Court,
തൃശൂര്‍: (www.kvartha.com 13/02/2018) പട്ടി കടിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരോ ഗ്രാമപഞ്ചായേത്താ ഈ തര്‍ക്കത്തില്‍ വലയുകയാണ് തെരുവുനായ് ആക്രമണത്തില്‍ പരിക്കേറ്റ മാള സ്വദേശി പി എസ് ബിജു 2016 ജൂണില്‍ മാള ഗ്രാമപഞ്ചായത്ത് പരിധിയില്‍ വച്ചാണ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തെരുവുനായ് കുറുകെ ചാടി ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജുവിന് 18.75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജ സിരിജഗന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.

ഇത്രയും വലിയ തുക നല്‍കാന്‍ തങ്ങള്‍ക്ക് ഫണ്ടില്ലാത്തതിനാല്‍ സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മാള ഗ്രാമപഞ്ചായത്ത് ഹൈകോടതിയില്‍നിന്നും സ്റ്റേ നേടി. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തിലുള്ള സ്‌ട്രേ ഡോഗ് ഫ്രീ മൂവ്മന്റെ് ബിജുവിന് വേണ്ടി ഹൈകോടതിയെ സമീപിച്ച് നഷ്ടപരിഹാര തുകയുടെ 50 ശതമാനം ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് ഉത്തരവ് സമ്പാദിച്ചു.

News, Thrishure, Kerala, Government, High Court, Dispute between Government and Panchayat : BIJU'S compensation  is uncertain


നഷ്ടപരിഹാരത്തുക നല്‍കേണ്ടത് അതത് തദ്ദേശസ്വയംഭരണ സ്ഥാപനമാണെന്ന് വാദിച്ച് സര്‍ക്കാര്‍ ഹൈകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതോടെ ബിജുവിന്റെ പ്രതീക്ഷ നശിച്ചു. ഭാര്യയും ഒമ്പതാം ക്ലാസിലും യു കെ ജിയിലും പഠിക്കുന്ന പെണ്‍മക്കളും ഹൃദ്രോഗിയായ അച്ഛനുമമ്മയുമാണ് ബിജുവിനുള്ളത്. എല്ലാ ദിവസവും ഫിസിയോതെറപ്പി ചെയ്യണമെങ്കിലും പണമില്ലാത്തതിനാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് ചികിത്സ നടത്തുന്നത്.

സംസ്ഥാനത്തിന്‍െ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരുവുനായ് ആക്രമണത്തിനിരയായവര്‍ സമര്‍പ്പിച്ച 123 അപേക്ഷകളില്‍ ജ. സിരിജഗന്‍ കമ്മിറ്റി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവയുടെ പരിധിയില്‍പ്പെടുന്നവര്‍ക്ക് സിരിജഗന്‍ കമ്മിറ്റി നിര്‍ദേശിച്ച നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിരുന്നു.

മാള ഗ്രാമപഞ്ചായത്തില്‍പ്പെടുന്ന പി എസ് ബിജുവിനും കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തില്‍പ്പെടുന്ന വി ലക്ഷ്മണനും മാത്രമാണ് ഇനിയും സഹായം വൈകുന്നത്.

ജനങ്ങളെ തെരുവുനായ്ശല്യത്തില്‍ നിന്നു രക്ഷിക്കാന്‍ ഉത്തരവാദികളായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ ആക്രമണത്തിനിരയായ വ്യക്തിക്ക് സര്‍ക്കാര്‍ അനുവദിച്ച തുക പോലും കൊടുക്കാതെ വൈകിപ്പിക്കുന്നത് സുപ്രീംകോടതി ഉത്തരവിനോടുള്ള അവഹേളനവും മനുഷ്യാവകാശ ലംഘനവുമാണെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thrishure, Kerala, Government, High Court, Dispute between Government and Panchayat : BIJU'S compensation  is uncertain