Follow KVARTHA on Google news Follow Us!
ad

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവം അപലപനീയം; സി പി എമ്മിന് പങ്കില്ലെന്ന് പി ജയരാജന്‍

മട്ടന്നൂരിനു സമീപം എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവം Thiruvananthapuram, News, Politics, Police, Probe, Murder case, CPM, Allegation, Criticism, Kerala,
തിരുവനന്തപുരം: (www.kvartha.com 13.02.2018) മട്ടന്നൂരിനു സമീപം എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവം അപലപനീയമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കൊലപാതകത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും ജയരാജന്‍ അറിയിച്ചു. അതേമയം പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചുവപ്പ് ഭീകരതയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ആര്‍എസ്എസിന്റേതാണെന്നും ജയരാജന്‍ തിരുവനന്തപുരത്തു പറഞ്ഞു.

തിങ്കളാഴ്ച രാത്രി മട്ടന്നൂരില്‍ നടന്ന കൊലപാതകത്തെ സിപിഎം ശക്തമായി അപലപിക്കുകയാണ്. ഈ കൊലപാതകത്തില്‍ സിപിഎമ്മിനു പങ്കില്ലെന്ന് ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കും. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജയരാജന്‍ അറിയിച്ചു.

CPM has no connection with Shuhaib murder says P Jayarajan, Thiruvananthapuram, News, Politics, Police, Probe, Murder case, CPM, Allegation, Criticism, Kerala

മട്ടന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ റാലിയില്‍ ഷുഹൈബിനെതിരെ മുദ്രാവാക്യം വിളിച്ചതും കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു കണ്ടെത്തേണ്ടതാണെന്നും ജയരാജന്‍ ഒരു ചോദ്യത്തിന് മറുപടുയായി പറഞ്ഞു. ജില്ലയില്‍ കോണ്‍ഗ്രസുമായി പാര്‍ട്ടിക്ക് യാതൊരു പ്രശ്‌നവുമില്ല. കൊലപാതകം നടന്ന സ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. എങ്കിലും കൊലപാതകത്തെ പാര്‍ട്ടി അംഗീകരിക്കുന്നില്ല എന്നാണ് പറയാനുള്ളതെന്നും ജയരാജന്‍ വ്യക്തമാക്കി.

തലകൊയ്യുന്ന ചുവപ്പു ഭീകരതയ്‌ക്കെതിരെ ജനമനഃസാക്ഷി ഉണരണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടു ജയരാജന്റെ മറുപടി ഇങ്ങനെ: 'ചെന്നിത്തല പറയുന്ന ചുവപ്പു ഭീകരത എന്ന ആക്ഷേപം നമ്മുടെ രാജ്യത്ത് ആര്‍എസ്എസും ബിജെപിയും സിപിഎമ്മിനെതിരെ സ്ഥിരമായി പറയുന്നതാണ്. ആര്‍എസ്എസിന്റെ ഈ മുദ്രാവാക്യം ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ചെന്നിത്തലയും ഏറ്റെടുത്തിരിക്കുകയാണ്. സിപിഎമ്മിനെ ആക്രമിക്കുന്ന കാര്യത്തില്‍ ആര്‍എസ്എസും കോണ്‍ഗ്രസും തമ്മില്‍ എത്ര യോജിപ്പാണെന്നാണ് ഇതു തെളിയിക്കുന്നത്.'

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് ഷുഹൈബ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സിപിഎമ്മിനു പങ്കില്ലെന്ന് എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റിയും വ്യക്തമാക്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPM has no connection with Shuhaib murder says P Jayarajan, Thiruvananthapuram, News, Politics, Police, Probe, Murder case, CPM, Allegation, Criticism, Kerala.