Follow KVARTHA on Google news Follow Us!
ad

ഷുഹൈബിനെ കൊല്ലുമെന്ന് സി പി എം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്നതിന്റെ വീഡിയോ പുറത്തായി

ഷുഹൈബിനെ കൊല്ലുമെന്ന് സി പി എം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്നതിന്റെ വീഡിയോKannur, News, Local-News, Murder case, Crime, Criminal Case, Trending, Kannur, Allegation, CPM, Congress, Kerala,
കണ്ണൂര്‍: (www.kvartha.com 13.02.2018) ഷുഹൈബിനെ കൊല്ലുമെന്ന് സി പി എം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്നതിന്റെ വീഡിയോ പുറത്തായി. തിങ്കളാഴ്ച അര്‍ധരാത്രി മട്ടന്നൂരിനു സമീപം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വിഡിയോ ആണ് പുറത്തായത്. രണ്ടാഴ്ച മുന്‍പ് എടയന്നൂരില്‍ നടത്തിയ റാലിക്കിടെയാണ് ഷുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തിയത്.

'നിന്റെ നാളുകള്‍ എണ്ണപ്പെട്ടു' എന്ന് മുദ്രാവാക്യം വിളിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്. പ്രദേശത്ത് കെ എസ് യു - എസ് എഫ് ഐ സംഘര്‍ഷം ഉണ്ടായതിനിടെയാണ് കൊലവിളി. മട്ടന്നൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമാണ് തിങ്കളാഴ്ച രാത്രി 11.30 മണിയോടെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

CPM activists threatens Shuhaib two weeks ago; Video leak, Kannur, News, Local-News, Murder case, Crime, Criminal Case, Trending, Kannur, Allegation, CPM, Congress, Kerala

ബോംബേറില്‍ പരിക്കേറ്റ ഷുഹൈബിന്റെ സുഹൃത്തുക്കളായ പള്ളിപ്പറമ്പത്ത് ഹൗസില്‍ നൗഷാദ്(27), റിയാസ് മന്‍സിലില്‍ റിയാസ്(27) എന്നിവര്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

സുഹൃത്തിന്റെ തട്ടുകടയില്‍ ചായ കുടിക്കുകയായിരുന്ന ഷുഹൈബിനും സുഹൃത്തുക്കള്‍ക്കും നേരെ വാഗണര്‍ കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. ഇരു കാലുകള്‍ക്കും സാരമായി വെട്ടേറ്റ ഷുഹൈബിനെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മരിച്ചത്.

അതേസമയം, ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വ്യക്തമാക്കി. കൊലപാതകത്തെ അപലപിക്കുന്നതായും ജയരാജന്‍ അറിയിച്ചു. പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ അറിയിച്ചു. ചുവപ്പ് ഭീകരതയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം ആര്‍എസ്എസിന്റേതാണെന്നും ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ് ച കണ്ണൂര്‍ ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.

Keywords: CPM activists threatens Shuhaib two weeks ago; Video leak, Kannur, News, Local-News, Murder case, Crime, Criminal Case, Trending, Kannur, Allegation, CPM, Congress, Kerala.