Follow KVARTHA on Google news Follow Us!
ad

യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവം; എന്‍ എ ഹാരിസ് എം എല്‍ എയുടെ മകന്‍ കീഴടങ്ങി

യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ബംഗളൂരു കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ Bangalore, News, Crime, Criminal Case, Police, Complaint, Controversy, Politics, Trending, National, Video,
ബംഗളൂരു: (www.kvartha.com 19.02.2018) യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ബംഗളൂരു കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ ഹാരിസിന്റെ മൂത്ത മകന്‍ മുഹമ്മദ് ഹാരിസ് നാലപ്പാട് (24) പോലിസില്‍ കീഴടങ്ങി. ശനിയാഴ്ച രാത്രിയാണ് ബംഗളൂരു യു.ബി സിറ്റിയിലെ ഫാര്‍സ് റസ്‌റ്റോറന്റില്‍ വച്ച് മുഹമ്മദ് ഹാരിസും സുഹൃത്തുക്കളും ചേര്‍ന്ന് ഡോളാര്‍സ് കോളനി സ്വദേശിയും വ്യവസായിയുടെ മകനുമായ വിദൈ്വതി(24) നെ ക്രൂരമായി മര്‍ദിച്ചത്.

എം ബി എ ബിരുദധാരിയാണ് വിദൈ്വത്. ബംഗളൂരു സിറ്റി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് ഹാരിസ്. സംഭവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഹാരിസിനെ
പാര്‍ട്ടിയില്‍ നിന്നും നേരത്തെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.

Congress MLA Haris’ son on the run after assaulting youth, Bangalore, News, Crime, Criminal Case, Police, Complaint, Controversy, Politics, Trending, National, Video

ശനിയാഴ്ച രാത്രി 10 മണിക്ക് യു.ബി സിറ്റിയിലെ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദൈ്വതിന് കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ കസേരയില്‍ നേരെ ഇരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മുഹമ്മദ് എത്തി കസേര നേരെയിടാന്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദൈ്വതിനെ സമീപത്തെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദൈ്വതിനെ പിന്തുടര്‍ന്ന് ആശുപത്രിയിലെത്തിയ മുഹമ്മദും സുഹൃത്തുക്കളും ഇയാളെ വീണ്ടും മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ കബ്ബണ്‍ പാര്‍ക്ക് പോലീസ് ഹാരിസിനും സംഘത്തിനുമെതിരെ കേസെടുത്തിരുന്നു.

Congress MLA Haris’ son on the run after assaulting youth, Bangalore, News, Crime, Criminal Case, Police, Complaint, Controversy, Politics, Trending, National, Video

മല്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വിദൈ്വത് സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അക്രമത്തില്‍ വിദൈ്വതിന്റെ മുഖം വീര്‍ത്തനിലയിലാണ്. നാഡികള്‍ തര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റു ചെയ്തതായി അഡീഷണല്‍ പോലീസ് കമ്മിഷണര്‍ ബി.കെ. സിംഗ് പറഞ്ഞു. ബാലകൃഷ്ണ, മഞ്ജുനാഥ്, അഭിഷേക്, അരുണ്‍ ബാബു എന്നീ ഹാരിസിന്റെ അടുത്ത സുഹൃത്തുക്കളെയാണ് പോലീസ് പിടികൂടിയത്.

സംഭവത്തില്‍ വിദൈ്വത് നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അദ്ദേഹത്തിന് പരിക്ക് കാരണം പരാതി നല്‍കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ട് സുഹൃത്തായ പ്രവീണ്‍ വെങ്കടാചാല്യയാണ് പരാതി നല്‍കിയതെന്നും പോലീസ് വ്യക്തമാക്കി. മുഹമ്മദ് നാലപ്പാട് ഹാരിസ് ആണ് ഒന്നാംപ്രതിയെന്നും പോലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി 10 മണിയോടെ ഫാര്‍സ് കഫേയില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു വിദൈ്വത്. ഈ അവസരത്തില്‍ അവിടെ മുഹമ്മദ് ഹാരിസും ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം 10-15 സുഹൃത്തുക്കളും ഉണ്ടായിരുന്നു. തുടര്‍ന്ന് ഹാരിസും സുഹൃത്തുക്കളും ചേര്‍ന്ന് വിദൈ്വതിന്റെ മുഖത്തും നെഞ്ചിലും വയറിലും ഇടിക്കുകയായിരുന്നുവെന്ന് പ്രവീണ്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മാത്രമല്ല അവിടെ ഉണ്ടായിരുന്ന ഗ്ലാസുകളും ബോട്ടുലുകളും കൊണ്ട് ആക്രമിച്ചു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദൈ്വതിന് ഉടന്‍ തന്നെ മല്യ ആശുപത്രിയിലെത്തിച്ചെങ്കിലും സംഘം പിന്തുടര്‍ന്ന് ആശുപത്രിയിലെത്തി അവിടെ വെച്ചും മര്‍ദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

മുഹമ്മദ് ഹാരിസും സുഹൃത്തുക്കളും ഫാര്‍സ് കഫേയില്‍ എത്തിയപ്പോള്‍ തന്നെ വിദൈ്വതും പ്രവീണും മറ്റൊരു സുഹൃത്തും കഫേയില്‍ എത്തിയിരുന്നു. തുടര്‍ന്ന്  മുഹമ്മദ്
ഹാരിസിനും സുഹൃത്തുക്കള്‍ക്കും അടുത്തുള്ള ടേബിളില്‍ ഇരിക്കുകയും ചെയ്തു. പിന്നീട് വെയ്റ്റര്‍ വന്ന് വിദൈ്വതിന്റെ ടേബിളിലെത്തി ആദ്യം ഓര്‍ഡര്‍ എടുത്തു. ഇതാണ് പ്രശ്‌നത്തിന് കാരണം. തങ്ങളാണ് ആദ്യം എത്തിയതെന്നും അതുകൊണ്ട് തങ്ങള്‍ക്കാണ് ഭക്ഷണം ആദ്യം നല്‍കേണ്ടതെന്നും പറഞ്ഞായിരുന്നു തര്‍ക്കം. ഇതേച്ചൊല്ലിയുള്ള വാക്കേറ്റമാണ് പിന്നീട് കയ്യാങ്കളിയിലെത്തിയതെന്നും പോലീസ് പറയുന്നു.

ഇതിനിടെയാണ്  മുഹമ്മദ് ഹാരിസിന്റെ സുഹൃത്തുക്കളിലൊരാള്‍ വിദൈ്വതിന്റെ വലതുകാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നതുകണ്ടത്. തുടര്‍ന്ന് ഇയാള്‍ വിദൈ്വതിനോട് കസേര നേരെയിടാന്‍ ആശ്യപ്പെടുകയായിരുന്നു. എന്നാല്‍ കാലില്‍ പ്ലാസ്റ്ററിട്ടതിനാല്‍ വിദൈ്വതിന് അതിനു കഴിഞ്ഞില്ല. ഇതോടെയാണ് അക്രമം നടന്നത്.

അതേസമയം കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം ഒരു സംഭവം നടന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കയാണ്. ബി ജെ പിയും എ എ പിയും ഈ സംഭവം ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിനെതിരെയുള്ള ഒരു ആയുധമാക്കിക്കഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Congress MLA Haris’ son on the run after assaulting youth, Bangalore, News, Crime, Criminal Case, Police, Complaint, Controversy, Politics, Trending, National, Video.