Follow KVARTHA on Google news Follow Us!
ad

പി എന്‍ ബി തട്ടിപ്പ്; അംബാനി കുടുംബത്തിനും പങ്ക് ? വിപുല്‍ അംബാനിയെ സി ബി ഐ ചോദ്യം ചെയ്തു

പഞ്ചാബ് നാഷണല്‍ ബാങ്കിലെ 11,000 കോടിയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ളMumbai, Business Man, Business, Trending, CBI, Probe, Bank, National,
മുംബൈ: (www.kvartha.com 19.02.2018) പഞ്ചാബ് നാഷണല്‍ ബാങ്കിലെ 11,000 കോടിയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ശതകോടീശ്വരന്‍ അംബാനിയുടെ കുടുംബത്തിലേക്കും നീളുന്നു. അംബാനി സ്ഥാപകന്‍ ധീരുബായ് അംബാനിയുടെ സഹോദരപുത്രനും ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുമായ നീരവ് മോഡിയുടെ കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ വിപുല്‍ അംബാനിയെ സി.ബി.ഐ ചോദ്യംചെയ്തു. കഴിഞ്ഞദിവസം മുംബൈയിലെ സി.ബി.ഐ ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.

പിഎന്‍ബി ജീവനക്കാരായ പത്തുപേരെയും ചോദ്യംചെയ്തു. ഇവരില്‍ ചിലര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കുമെന്ന സൂചനയുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്.

CBI questions Nirav Modi's CFO Vipul Ambani; searches PNB Mumbai branch, Mumbai, Business Man, Business, Trending, CBI, Probe, Bank, National

കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ വിശദമായി പരിശോധിച്ച സി.ബി.ഐ വിപുലിനെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധീരുബായ് അംബാനിയുടെ സഹോദരപുത്രനായ വിപുല്‍ അംബാനി കഴിഞ്ഞ മൂന്ന് വര്‍ഷമായി വിപുല്‍ നീരവിന്റെ കമ്പനിയിലെ ജീവനക്കാരനാണ്.

ദക്ഷിണ മുംബൈയിലെ പിഎന്‍ബിയുടെ ബ്രാഡിഹൗസ് ശാഖയിലും സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും പരിശോധന നടത്തി. മറ്റ് ബാങ്ക് ശാഖകള്‍ വായ്പ അനുവദിക്കുന്നതിനായി ഇടപാടുകാരന് ജാമ്യം നില്‍ക്കുന്ന ബാങ്കുകള്‍ നല്‍കാറുള്ള 'ലെറ്റര്‍സ് ഓഫ് അണ്ടര്‍ടേക്കിങ് (എല്‍ഒയു)' ഉപയോഗിച്ച് അടുത്തിടെ നടന്നിട്ടുള്ള എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ രാജ്യത്തെ ബാങ്കുകളോട് സിബിഐ ആവശ്യപ്പെട്ടു. അതേസമയം, അറസ്റ്റിലായ പിഎന്‍ബി മുന്‍ ഡിജിഎം ഗോകുല്‍നാഥ് ഷെട്ടി, നീരവ് മോഡിയില്‍നിന്ന് തട്ടിപ്പിന് പരോപകാരമായി പണംവാങ്ങിയതായി സമ്മതിച്ചിട്ടുണ്ട്. ഒപ്പം ബാങ്കിലെ പ്രധാനപ്പെട്ട രേഖകളും ചോര്‍ത്തിനല്‍കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നീരവ് മോഡിയെ കണ്ടെത്താന്‍ സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും വിവരം കൈമാറിയിട്ടുണ്ട്. ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക് നീരവ് മോഡി പോവുകയാണെങ്കില്‍ അക്കാര്യം ഉടനെ തന്നെ സി.ബി.ഐയെ അറിയിക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CBI questions Nirav Modi's CFO Vipul Ambani; searches PNB Mumbai branch, Mumbai, Business Man, Business, Trending, CBI, Probe, Bank, National.