Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി; മിനിമം ചാര്‍ജ് എട്ടു രൂപയായി ഉയര്‍ത്തി

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ Thiruvananthapuram, Cabinet, Pinarayi vijayan, Chief Minister, Students, Report, News, Kerala,
തിരുവനന്തപുരം: (www.kvartha.com 14.02.2018) സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി. നിരക്കു വര്‍ധനയ്ക്ക് ഇടതു മുന്നണിയുടെ അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മിനിമം ചാര്‍ജ് എട്ടു രൂപയായിട്ടാണ് ഉയര്‍ത്തുന്നത്.  മാർച്ച് ഒന്നുമുതൽ നിരക്കുവർധനവ് പ്രാബല്യത്തിൽ വരും. വിദ്യാര്‍ഥികളുടെ യാത്രാനിരക്കിലും ആനുപാതികമായ വര്‍ധനവുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍ വിദ്യാർഥികളുടെ മിനിമം നിരക്കു വർധിപ്പിച്ചിട്ടില്ല. മറ്റു നിരക്കുകളിൽ സ്ലാബ് അടിസ്ഥാനത്തിൽ വർധനവുണ്ടാകും.

സ്വകാര്യ ബസ് ഉടമകള്‍ ഫെബ്രുവരി 16 മുതല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇടതുമുന്നണി അടിയന്തര യോഗം ചേര്‍ന്ന് നിരക്കുവര്‍ധനയ്ക്ക് അനുമതി നല്‍കിയത്. പുതുക്കിയ നിരക്കുകള്‍ പ്രകാരം കിലോമീറ്ററിനു നിലവിലെ 64 പൈസ 70 പൈസയായി വര്‍ധിക്കും. ഓര്‍ഡിനറി, സിറ്റി, ഫാസ്റ്റ് ബസ് ചാര്‍ജ് ഏഴില്‍നിന്ന് എട്ടു രൂപയാകും. ഫാസ്റ്റ് പാസഞ്ചര്‍ നിരക്ക് പത്തില്‍നിന്ന് പതിനൊന്നും എക്‌സിക്യൂട്ടീവ്, സൂപ്പര്‍ എക്‌സ്പ്രസ് നിരക്ക് 13ല്‍നിന്ന് 15 രൂപയായും ഉയരും. സൂപ്പര്‍ ഡീലക്‌സ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എസി 44 രൂപ, വോള്‍വോ 45 രൂപ എന്ന നിരക്കിലുമായിരിക്കും ഉയരുക.

Bus charge to increase by Re One; Decision in cabinet meeting, Thiruvananthapuram, Cabinet, Pinarayi vijayan, Chief Minister, Students, Report, News, Kerala

മിനിമം ബസ് ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ടാക്കി ഉയര്‍ത്തണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. മറ്റു നിരക്കുകളില്‍ 10% വരെ വര്‍ധന വരുത്തണം. എന്നാല്‍, മിനിമം നിരക്ക് 10 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം.

ബസ് നിരക്ക് കൂട്ടാതെ നിര്‍വാഹമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതു മുന്നണി യോഗത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് സാധാരണക്കാര്‍ക്ക് അധികഭാരമുണ്ടാവാതെ നിരക്ക് വര്‍ധന നടപ്പാക്കാന്‍ യോഗം സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.

2014 മേയ് 20നാണ് സംസ്ഥാനത്ത് ഏറ്റവും ഒടുവില്‍ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചത്. ഡീസല്‍ വില കുതിച്ചുയര്‍ന്നതിനാല്‍ ചാര്‍ജ് വര്‍ധന അനിവാര്യമാണെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. 2011ലാണ് വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് 50 പൈസയില്‍ നിന്ന് ഒരു രൂപയാക്കിയത്.

Keywords: Bus charge to increase by Re One; Decision in cabinet meeting, Thiruvananthapuram, Cabinet, Pinarayi vijayan, Chief Minister, Students, Report, News, Kerala.