Follow KVARTHA on Google news Follow Us!
ad

സിപിഎമ്മിനെ നേരിടാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി ബിജെപി നേതാവ് കെ സുരേന്ദ്രന്‍

സിപിഎമ്മിനെ നേരിടാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെKerala, Thiruvananthapuram, News, CPM, Congress, K. Surendran, Politics, BJP leader K Surendran against CPM
തിരുവനന്തപുരം: (www.kvartha.com 19.02.2018) സിപിഎമ്മിനെ നേരിടാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലാണ് സിപിഎമ്മിനെ നേരിടാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയിരിക്കുന്നത്. ആര്‍എസ്എസും സിപിഎമ്മും ഒരുപോലെയാണെന്ന പതിവ് പ്രചാരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇനിയെങ്കിലും തയ്യാറാവണമെന്നും സിപിഎമ്മിനെ നേരിടാന്‍ ആശയപരമായും നിയമപരമായും ബിജെപി ശ്രമിക്കുമ്പോള്‍ അതിന് കോണ്‍ഗ്രസ് പിന്തുണ നല്‍കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

K Surendran support V T Balram, Thiruvananthapuram, News, Politics, Trending, Controversy, Criticism, Social Network, Kerala


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

കണ്ണൂരില്‍ ആര്‍എസ്എസുകാരെ കൊല്ലുന്നതിന് സിപിഎം എപ്പോഴും പറയുന്ന ന്യായീകരണം സംഘപരിവാറിന്റെ ആക്രമണഭീഷണിയില്‍ നിന്ന് മുസ്ലീങ്ങളെ സംരക്ഷിക്കാനാണ് ഞങ്ങള്‍ ആര്‍എസ്എസിനെ നേരിടുന്നത് എന്നാണ്. എന്നാല്‍ ഈ വാദഗതി എത്രമാത്രം പൊള്ളയാണെന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബ് കൊലപാതകം. ഫസലിന്റെ കാര്യത്തിലും അരിയില്‍ ഷുക്കൂറിന്റെ കാര്യത്തിലും നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്റെ കൊലയിലും ഈ പൊള്ളത്തരം തെളിഞ്ഞുകാണാം. പാര്‍ട്ടി ഗ്രാമങ്ങളില്‍ തങ്ങള്‍ക്ക് ഭീഷണിയായി ആരുവന്നാലും തട്ടിക്കളയും എന്നതാണ് സിപിഎം രീതി. കൂടുതല്‍ ഇരകളാവുന്നത് ആര്‍എസ്എസ് ആണെന്ന് മാത്രം. സിപിഎം ഒരു സാമൂഹ്യവിരുദ്ധസംഘടനയാണ്. ഭീകരവാദികള്‍ ചെയ്യുന്നതുതന്നെയാണ് സിപിഎമ്മും ചെയ്യുന്നത്.

ഇപ്പോഴത്തെ കൊലപാതകത്തിന് പിന്നിലും ഉന്നതനേതാക്കള്‍ തന്നെയാണ്. ഗൂഡാലോചനക്കാരെ പിടിക്കാതെ കണ്ണൂര്‍ ശാന്തമാവുകയില്ല. ആര്‍എസ്എസും സിപിഎമ്മും ഒരുപോലെയാണെന്നുള്ള പതിവ് പ്രചരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇനിയെങ്കിലും തയ്യാറാവണം. ആശയപരമായും നിയമപരമായും ഈ വിപത്തിനെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തയ്യാറാവേണ്ടത്. സിപിഎമ്മിനൊപ്പം കൂട്ടുകൂടാന്‍ ഓടി നടക്കുന്ന രാഹുല്‍ ഗാന്ധിയെ ആദ്യം ഇതു പറഞ്ഞ് മനസിലാക്കാനാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവേണ്ടത്. ഈ വിപത്തിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. ത്രിപുര കാണിച്ചുതരുന്ന പാഠം അതാണ്. കോണ്‍ഗ്രസ് അണികളും ചില നേതാക്കളും ആ കാര്യം മനസിലാക്കിത്തുടങ്ങിയിട്ടുണ്ട്. രാജ് മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍ അതാണ് കാണിക്കുന്നത്. സുധാകരന്റെ ശൗര്യം കണ്ണൂരില്‍ പണ്ടെപ്പോലെ ഫലിക്കുന്നില്ലെന്നുള്ളത് ഒരു പച്ച പരമാര്‍ത്ഥമാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, CPM, Congress, K. Surendran, Politics, BJP leader K Surendran against CPM