Follow KVARTHA on Google news Follow Us!
ad

ഓര്‍മയുണ്ടോ ഈ കാര്‍ഷികോപകരണങ്ങളെ? കൗതുകമായി ദേശീയ വാഴമഹോത്സവത്തിലെ പ്രദര്‍ശനം

വാഴ വൈവിധ്യത്തിന്റെ മഹാമേളയായ ദേശീയ വാഴ മഹോത്സവത്തോടനുബന്ധച്ച് വെള്ളായണിയില്‍ നടക്കുന്ന പ്രദര്‍ശന മേളയില്‍ ഏറെ കൗതുകം ഉണര്‍ത്തുന്ന ഒന്നാണ് തൃശൂര്‍ വള്ളത്തോള്‍Kerala, Thiruvananthapuram, News, Farmers,Farming weapon exhibition in National Banana Fest
തിരുവനന്തപുരം: (www.kvartha.com 19.02.2018) വാഴ വൈവിധ്യത്തിന്റെ മഹാമേളയായ ദേശീയ വാഴ മഹോത്സവത്തോടനുബന്ധച്ച് വെള്ളായണിയില്‍ നടക്കുന്ന പ്രദര്‍ശന മേളയില്‍ ഏറെ കൗതുകം ഉണര്‍ത്തുന്ന ഒന്നാണ് തൃശൂര്‍ വള്ളത്തോള്‍ നഗര്‍ സ്വദേശി വിജയന്‍ ചെറുതുരുത്തി ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം.

ഒരു കാലത്ത് മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന, എന്നാല്‍ ആധുനിക തലമുറയ്ക്ക് അപരിചിതവുമായ, വസ്തുക്കളുമായാണ് ഇദ്ദേഹം തന്റെ പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. കോരിക, മുടിങ്കോല്‍, വെള്ളിക്കോല്‍, കടങ്കോല്‍, തിരികല്ല്, കുന്താണി, വേഞ്ഞി, പനമ്പ്, പാന്തകം, ചന്തിമുട്ടി, നുകം, കതിര്‍ക്കുല, നിലം തല്ലി എന്ന് തുടങ്ങി നിരവധി കാര്‍ഷിക ആവശ്യങ്ങള്‍ക്കുപയോഗിച്ചിരുന്ന വസ്തുക്കളാണ് വ്യത്യസ്തമായ ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നത്.


പാടത്തെ ജല നിരപ്പ് നിയന്ത്രിക്കുവാനായി ഉപയോഗിച്ചിരുന്ന ഞവരി, വള്ളുവനാടന്‍ ഉത്സവങ്ങള്‍ കോടിയേറുമ്പോള്‍ തെളിയിക്കപ്പെടുന്ന മാടമ്പി വിളക്ക്, പരമ്പരാഗത മീന്‍ പിടിത്തക്കാര്‍ ഉപയോഗിക്കുന്ന ഒറ്റല്‍, കുരുത്തി എന്നിവയും ഇക്കൂട്ടത്തിലെ സവിശേഷതയാണ്. കൂടാതെ ക്ഷേത്രങ്ങളില്‍ പൂജിക്കാനായി ഉപയോഗപ്പെടുത്തുന്ന ആവണപ്പലകയും ഉള്‍പ്പെടുന്നു. മരം നടുക പ്രകൃതിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായാണ് ഒരു െ്രെഡവര്‍ കൂടിയായ വിജയന്‍ തന്റെ പ്രദര്‍ശനം അവതരിപ്പിക്കുന്നത്.

യന്ത്രങ്ങളും പ്ലാസ്റ്റിക്കും ഇല്ലാതിരുന്ന കാലത്ത് ആരോഗ്യമുള്ള ഒരു ജനത ജീവിച്ചിരുന്നുവെന്നും മനുഷ്യരും പ്രകൃതിയും സൗഹൃദപരമായി ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഇത്തരത്തില്‍ ഒരു പ്രദര്‍ശനം ഒരുക്കുന്നതെന്നു തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ ഉള്‍പ്പെടെ തന്റെ 12 വര്‍ഷത്തെ ശേഖരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തൃശൂര്‍ ജില്ലയില്‍ നിന്നും വന്നിട്ടുള്ള വിജയന്‍ പറയുന്നു. വള്ളുവനാടന്‍ സംസ്‌കാരത്തിന്റെ ചുവട് പിടിച്ചാണ് അദ്ദേഹം കൂടുതല്‍ ഉപകരണങ്ങളും ശേഖരിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Farmers,Farming weapon exhibition in National Banana Fest