» » » » » » » കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ സര്‍ക്കാരിന്റെ പദ്ധതികളുടെ പ്രയോജനങ്ങള്‍ ലഭിക്കില്ലെന്ന് മദ്ധ്യപ്രദേശ് മന്ത്രി

ഭോപാല്‍: (www.kvartha.com 19.02.2018) കോണ്‍ഗ്രസിന് വോട്ട് ചെയ്ത് വെറുതേ വോട്ട് പാഴാക്കേണ്ടെന്ന് മദ്ധ്യപ്രദേശ് മന്ത്രി മായാ സിംഗ്. കോണ്‍ഗ്രസിന് വോട്ടു ചെയ്താല്‍ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പ്രയോജനങ്ങള്‍ ലഭിക്കില്ലെന്നും മന്ത്രി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി. നേരത്തേ ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയിലെ യശോധ രാജെ സിന്ധ്യ സമാനമായ പരാമര്‍ശം നടത്തി വിവാദത്തില്‍ അകപ്പെട്ടിരുന്നു.

Madhya Pradesh, Madhya Pradesh bypoll, Kolaras bypoll, Maya Singh, Yashodhara Raje Scindia, BJP, Congress

താമരയ്ക്ക് വോട്ട് കുത്തുന്നവര്‍ക്ക് എല്ലാം ശരിയാകും. എന്നാല്‍ കൈപ്പത്തിക്ക് വോട്ട് ചെയ്താല്‍ നിങ്ങള്‍ വലിയ തെറ്റായിരിക്കും ചെയ്യുക. ബിജെപിക്ക് വോട്ട് നല്‍കിയാല്‍ എല്ലാവര്‍ക്കും എല്ലാം ലഭിക്കും. നിങ്ങളുടെ വോട്ട് പാഴാക്കരുത്. അങ്ങനെയൊരു തെറ്റ് ചെയ്താല്‍ സര്‍ക്കാരില്‍ നിന്ന് യാതൊരു ആനുകൂല്യവും ലഭിക്കില്ല- മദ്ധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മായ സിംഗ്.

കോലറാസ് നിയമസഭ മണ്ഡലത്തിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 24നായിരുന്നു തിരഞ്ഞെടുപ്പ്. കോലറാസിലെ വിജയം കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ നിര്‍ണായകമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Scindia made the statement while campaigning for the BJP ahead of Kolaras Assembly bypoll, which is slated to be held on February 24.

Keywords: Madhya Pradesh, Madhya Pradesh bypoll, Kolaras bypoll, Maya Singh, Yashodhara Raje Scindia, BJP, Congress

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal