Follow KVARTHA on Google news Follow Us!
ad

അമ്മയാകാന്‍ മെഡിക്കല്‍ കോളജിലെ പ്രസവമുറിയിലെത്തുന്നവരോട് ജൂനിയര്‍ ഡോക്ടര്‍മാര്‍ മോശമായി പെരുമാറുന്നതായി പരാതി

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ പ്രസവമുറിയിലെത്തുന്നവരോടു വളരെ News, Medical College, Health Minister, Chief Minister, Complaint, Hospital, Students,
ഗാന്ധിനഗര്‍:(www.kvartha.com 21/02/2018) മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ പ്രസവമുറിയിലെത്തുന്നവരോടു വളരെ മോശമായ ഭാഷയില്‍ ജൂനിയര്‍ ലേഡീസ് ഡോക്ടര്‍മാര്‍ സംസാരിക്കുന്നതായി പരാതി. നാളുകളായി ഇത്തരത്തില്‍ വ്യാപകമായ ആക്ഷേപം ഉണ്ടെങ്കിലും ചികിത്സയെ ഭയന്ന് ആരും പരാതി കൊടുക്കുന്നില്ല. എന്നാല്‍ ചങ്ങനാശേരി സ്വദേശിനിയായ യുവതി ആശുപത്രി അധികൃതര്‍ക്കും മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ചികില്‍സ സംബന്ധിച്ച് ഉണ്ടായ മോശമായ പെരുമാറ്റ വിവരം രോഗിയുടെ ബന്ധു വകുപ്പ് മേധാവിയോടു പരാതി പറഞ്ഞതാണു കൂടുതല്‍ മോശമായി സംസാരിക്കുവാനിടയാക്കിയതെന്ന് ഇവര്‍ പറയുന്നു. എട്ടു മാസം ഗര്‍ഭിണിയായ യുവതി അടിവയറിന് വേദനയെ തുടര്‍ന്നാണ് ചങ്ങനാശേരി ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലെത്തിയത്. ഗൈനക്കോളജി ലേബര്‍ മുറിയില്‍ പ്രഥമിക പരിശേധനയ്ക്ക് ശേഷം വാര്‍ഡിലേക്ക് മാറ്റി.

News, Medical College, Health Minister, Chief Minister, Complaint, Hospital, Students, Abusing complaint against Doctors

തുടര്‍ന്ന് ജൂനിയര്‍ ലേഡീ ഡോക്ടര്‍മാരെത്തി വീണ്ടും ലേബര്‍ റൂമില്‍ എത്തിക്കുവാന്‍ നിര്‍ദ്ദേശിച്ചു. അന്നേ ദിവസം തന്നെ രണ്ടു തവണ വയറ്റില്‍ പരിശോധന നടത്തി. അടുത്ത ദിവസം വീണ്ടും വിദ്യാഥികള്‍ക്കായി ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചു വിവിധ തരത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ യുവതിയുടെ അടിവയറ്റിന് വേദന കൂടി. തുടര്‍ന്ന് റൗണ്‍സിന് എത്തിയ ഡോക്ടറോട് യുവതി വിവരം പറഞ്ഞപ്പോള്‍ ഇത് മെഡിക്കല്‍ കോളജ് ആണ് മെഡിക്കല്‍ ആശുപത്രിയല്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.

തുടര്‍ന്ന് യുവതിയുടെ കൂട്ടിരിപ്പുകാരി വിവരം അന്വേപ്പിച്ചപ്പോള്‍ ഇവര്‍ക്ക് വട്ടാണെന്ന് പറഞ്ഞ് ആക്ഷേപിച്ചു. തുടര്‍ന്ന് വിവരം വകുപ്പ് മേധാവിയോടു പറഞ്ഞു. അദ്ദേഹത്തോടു പറഞ്ഞതിന്റെ പേരില്‍ വീണ്ടും ചികില്‍സ പീഢനം തുടരുന്നതിനാല്‍ ഇവിടുത്തെ ചികില്‍സ മതിയാക്കി മടങ്ങിപ്പോകുവാന്‍ തയാറാവുകയാണ് ഈ യുവതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Medical College, Health Minister, Chief Minister, Complaint, Hospital, Students, Abusing complaint against Doctors