Follow KVARTHA on Google news Follow Us!
ad

മിനിമം ചാര്‍ജ് 8 രൂപയായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ല, സമരം തുടരുമെന്ന് ബസുടമകള്‍

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അനുമതി Thiruvananthapuram, News, Local-News, Strike, Increased, Cabinet, Trending, Kerala,
തിരുവനന്തപുരം: (www.kvartha.com 14.02.2018) സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അനുമതി നല്‍കിയെങ്കിലും കൂട്ടിയ നിരക്ക് അപര്യാപ്തമാണെന്ന് ബസുടമകളുടെ സംഘടന പ്രതികരിച്ചു. നിരക്കു വര്‍ധനയ്ക്ക് ഇടതു മുന്നണി അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. മാർച്ച് ഒന്നുമുതൽ നിരക്കുവർധനവ് പ്രാബല്യത്തിൽ വരും.

മിനിമം ചാര്‍ജ് എട്ടു രൂപയായിട്ടാണ് ഉയര്‍ത്തുന്നത്. അതേസമയം വിദ്യാര്‍ഥികളുടെ യാത്രാനിരക്കിലും ആനുപാതികമായ വര്‍ധനവുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

Government'S decision'S not to accept; strike will continue, Thiruvananthapuram, News, Local-News, Strike, Increased, Cabinet, Trending, Kerala

എന്നാല്‍ നിലവിലെ വിലക്കയറ്റവും ജീവനക്കാരുടെ കൂലിയും കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന ബസുടമകള്‍ക്ക് ഉപയോഗം ചെയ്യില്ലെന്നും അതിനാല്‍ മിനിമം ചാര്‍ജ് 10 രൂപയാക്കി വര്‍ധിപ്പിക്കണം എന്നുമാണ് സംഘടനയുടെ ആവശ്യം. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം തുടരുമെന്നും ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതികരിച്ചു.

Keywords: Government'S decision'S not to accept; strike will continue, Thiruvananthapuram, News, Local-News, Strike, Increased, Cabinet, Trending, Kerala.