» » » » » » » » » » » » ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഒരുമാസത്തോളം സ്യൂട്ട് കേസില്‍ ഒളിപ്പിച്ചു; വ്യാജ 'സി ബി ഐ' അറസ്റ്റില്‍, ദുര്‍ഗന്ധം വന്നപ്പോള്‍ എലി ചത്തതിന്റേതാണെന്ന് വിശദീകരണം

ന്യൂഡല്‍ഹി: (www.kvartha.com 14.02.2018) ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഒരുമാസത്തോളം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച വ്യാജ സി ബി ഐ പിടിയില്‍. കുട്ടിയുടെ അയല്‍വാസിയായ അവദേശ് സാക്യ(27) എന്നയാളാണു ചൊവ്വാഴ്ച രാവിലെ വടക്കന്‍ ഡെല്‍ഹിയിലെ നാതുപുരയിലെ വീട്ടില്‍ നിന്നും പിടിയിലായത്. കുട്ടിയെ കാണാതായതു മുതല്‍ മറ്റുള്ളവര്‍ക്കൊപ്പം ഇയാളും തിരച്ചില്‍ നടത്തിയിരുന്നു.

ജനുവരി ഏഴിനു വൈകിട്ടാണ് ഉത്തര ഡെല്‍ഹിയിലെ നാതുപുരയില്‍നിന്ന് ആശിഷ് സെയ്‌നി എന്ന ഏഴുവയസുകാരനെ കാണാവുന്നത്. 5.15ന് അമ്മാവന്റെ വീട്ടില്‍നിന്ന് ഇറങ്ങിയ ആശിഷ് 5.17ന് സാക്യയുടെ വീടിനു മുന്നില്‍ എത്തിയതായി സിസിടിവിയില്‍നിന്നും മനസിലാക്കിയിരുന്നു. എന്നാല്‍ പിന്നീട് കുട്ടി എവിടെപ്പോയെന്ന കാര്യം വ്യക്തമല്ല. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്കിടെയാണ് 37 ദിവസങ്ങള്‍ക്കു ശേഷം കുട്ടിയുടെ മൃതദേഹം സൂട്‌കേസില്‍ നിന്നും കണ്ടെത്തുന്നത്.

7-yr-old’s body found in bed box: IAS aspirant used dead rats and perfumes to mask smell, said he was with CBI, New Delhi, News, Crime, Criminal Case, Dead Body, Allegation, Police, Arrest, Murder, National

അതേസമയം കുട്ടിയെ കണ്ടെത്താനും പോലീസില്‍ പരാതി നല്‍കുന്നതിനും സാക്യയായിരുന്നു മുന്‍പന്തിയില്‍ നിന്നിരുന്നതെന്ന് ആശിഷിന്റെ ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഉത്തരപ്രദേശിലെ ഇറ്റാ സ്വദേശിയായ സാക്യ, താന്‍ സിവില്‍ സര്‍വീസിനു തയാറെടുക്കുകയാണെന്നും മൂന്നു തവണ പരീക്ഷ എഴുതിയിരുന്നുവെന്നുമാണ് പോലീസിനോട് പറഞ്ഞത്. അതേസമയം, എം എസ് സി ഫിസിക്‌സ് ബിദുദധാരിയാണെന്നും സിബിഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നുമായിരുന്നു ഇയാള്‍ ആശിഷിന്റെ കുടുംബത്തോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.

ചിലപ്പോള്‍ ആദായനികുതി വകുപ്പിലാണു ജോലിയെന്നു പറഞ്ഞ സാക്യ, ജനുവരിയില്‍ തനിക്ക് സിബിഐയില്‍ ജോലി ലഭിച്ചതായും പറഞ്ഞു. ഫെബ്രുവരി 12നാണു ജോലിയില്‍ പ്രവേശിക്കേണ്ടതെന്നും താമസിക്കാന്‍ ബംഗ്ലാവും കാറും തോക്കും തനിക്ക് തന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നുവെന്നും ആശിഷിന്റെ പിതാവ് കരണ്‍ സെയ്‌നി പറയുന്നു. വളരെ നന്നായി ഇംഗ്ലിഷ് സംസാരിച്ചിരുന്ന ഇയാള്‍ വിദ്യാഭ്യാസമുള്ളയാളാണെന്നാണു ധരിപ്പിച്ചിരുന്നതെന്നും സെയനി അറിയിച്ചു.

ആശിഷിനെ കാണാതായപ്പോള്‍ തനിക്ക് സിബിഐയിലെ ഉദ്യോഗസ്ഥരെ പരിചയമുണ്ടെന്നും അന്വേഷണം അങ്ങോട്ടുമാറ്റാമെന്നും മാത്രമല്ല, ക്രൈംബ്രാഞ്ചിന്റെ സ്‌പെഷല്‍ സെല്ലിന്റെയും സഹായം തേടാമെന്നും സാക്യ ഉറപ്പുനല്‍കിയിരുന്നു. മകനെ കാണാതായതിനുശേഷം 'നാലാഴ്ചയോളം തന്റെ വീട്ടില്‍തന്നെയായിരുന്നു സാക്യ കഴിഞ്ഞിരുന്നതെന്നും ആശിഷിന്റെ പിതാവ് പറഞ്ഞു. ആഹാരം കഴിച്ചതും അന്വേഷണ ഉദ്യോഗസ്ഥരെ കാണാന്‍ പോയതും എല്ലാം സാക്യയ്‌ക്കൊപ്പം തന്നെയായിരുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടിയെ കാണാതായതിനുശേഷം സമീപവീടുകളിലും പോലീസ് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. സ്യൂട്ട് കേസുകളിലും വാട്ടര്‍ ടാങ്കുകളിലും റാക്കുകളിലും കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലുമെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സാക്യയുടെ വീട്ടില്‍ മാത്രം തിരച്ചില്‍ നടത്തിയിരുന്നില്ല. പോലീസിനെ തന്റെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ സാക്യ പ്രത്യേകം ശ്രമിച്ചു.

പോലീസ് പോകുന്നതുവരെ വീട്ടില്‍നിന്നു മാറാതെ നില്‍ക്കുകയായിരുന്നു ഇയാളുടെ പതിവ്. ഒരിക്കല്‍ കരണ്‍ സെയ്‌നി ഇയാളുടെ വീട്ടില്‍ പോയപ്പോള്‍ വല്ലാത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. അതേകുറിച്ച് ചോദിച്ചപ്പോള്‍ എലി ചത്തതിന്റെയാണെന്നാണു പറഞ്ഞത്. തുടര്‍ന്ന് എയര്‍ ഫ്രഷ്‌നര്‍ അടിച്ച് ദുര്‍ഗന്ധം മാറ്റുകയും ചെയ്തു.

വീട്ടില്‍നിന്നുള്ള ദുര്‍ഗന്ധം എലി ചത്തതിന്റെയാണെന്നു തെളിയിക്കുന്നതിനായി സാക്യ മനഃപ്പൂര്‍വം എലികളെ കൊല്ലുകയായിരുന്നുവെന്ന് ഡിസിപി പറഞ്ഞു. പത്തോളം പെര്‍ഫ്യൂം കാനുകളും ബോട്ടിലുകളുമാണ് ഇയാളുടെ വീട്ടില്‍നിന്നു കണ്ടെത്തിയത്.

കൊലയ്ക്ക് കാരണം ആശിഷിന്റെ മാതാപിതാക്കളോടുള്ള വിദ്വേഷ്യവും ഉയര്‍ന്ന മോചന ദ്രവ്യവുമാണെന്നാണ് സാക്യ പറഞ്ഞതെന്ന് ഡി സി പി അസ്ലാം ഖാന്‍ പറഞ്ഞു. ആശിഷിന്റെ കുടുംബത്തിലെ ഒരു യുവതിയുമായുള്ള സാക്യയുടെ ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ സാക്യയെ അധിക്ഷേപിക്കാറുണ്ടെന്ന സാക്യയുടെ ആരോപണം കുട്ടിയുടെ കുടുംബം നിഷേധിച്ചു. അതേസമയം മുന്തിയ ഇനം വാഹനം വാങ്ങുന്നതിനുള്ള മാര്‍ഗമായിരുന്നു തട്ടിക്കൊണ്ടു പോകലെന്നാണ് പോലീസിന്റെ നിഗമനം.

Keywords: 7-yr-old’s body found in bed box: IAS aspirant used dead rats and perfumes to mask smell, said he was with CBI, New Delhi, News, Crime, Criminal Case, Dead Body, Allegation, Police, Arrest, Murder, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal