Follow KVARTHA on Google news Follow Us!
ad

സുന്‍ജ്വാനിലെ ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ കൂടി കൊല്ലപ്പെട്ടു; ഇതോടെ മരിച്ചവരുടെ എണ്ണം 7 ആയി, കശ്മീരില്‍ അക്രമം തുടരുന്നു

ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ജമ്മുവിലെ സുന്‍ജ്വാന്‍ കരസേനാ ക്യാംപില്‍ ശനിയാഴ്ച പുലര്‍ച്ചെSrinagar, News, Politics, Terror Attack, Injured, Death, National,
ശ്രീനഗര്‍: (www.kvartha.com 13.02.2018) ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ജമ്മുവിലെ സുന്‍ജ്വാന്‍ കരസേനാ ക്യാംപില്‍ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഒരു ജവാന്റെ മൃതദേഹം കൂടി കണ്ടെത്തി. സൈന്യം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ സൈനികരുടെ എണ്ണം ഏഴായി. സൈന്യം നടത്തിയ തിരിച്ചടിയില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. സൈനികരുടെ ക്വാര്‍ടേഴ്‌സിനും ക്യാമ്പിനും നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. അക്രമത്തില്‍ ആറു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

ജമ്മു- പഠാന്‍കോട്ട് ബൈപാസിനോടു ചേര്‍ന്നുള്ള ഇന്‍ഫന്‍ട്രി വിഭാഗം 36 ബ്രിഗേഡിന്റെ ക്യാംപിലേക്കാണു സൈനിക വേഷത്തില്‍ കനത്ത ആയുധശേഖരവുമായി ഭീകരര്‍ ഇരച്ചുകയറിയത്. ക്യാംപിന്റെ പിന്‍ഭാഗത്തെ കാവല്‍ക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം കുടുംബങ്ങള്‍ താമസിക്കുന്ന ഭാഗത്ത് ഒളിച്ചതുമൂലമാണ് ഇവരെ തുരത്താന്‍ വൈകിയത്. മൂന്നാമത്തെ ഭീകരനെയും വകവരുത്തിയതോടെ സൈനിക നടപടികള്‍ അവസാനിപ്പിച്ചിരുന്നു.

Sunjuwan army camp attack: Body of one more jawan recovered, toll rises to 7, Srinagar, News, Politics, Terror Attack, Injured, Death, Trending, National

അതേസമയം, കശ്മീര്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഭീകരാക്രമണം ഉണ്ടായി. റായ്പുരിലെ ദൊമാനയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. ശ്രീനഗറിലെ കരണ്‍നഗറിലെ സിആര്‍പിഎഫ് കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഭീകരരുടെ വെടിവയ്പില്‍ തിങ്കളാഴ്ച ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. പുലര്‍ച്ചെ നാലരമണിയോടെ സിആര്‍പിഎഫ് 23-ാം ബറ്റാലിയന്‍ ആസ്ഥാനത്തെ സൈനികന്‍, എകെ 47 തോക്കുകളുമായി എത്തിയ ഭീകരരെ കണ്ടു.

ഇവര്‍ക്കു നേരെ സൈനികന്‍ വെടിയുതിര്‍ത്തെങ്കിലും രക്ഷപ്പെട്ടു. തുടര്‍ന്നു പ്രദേശത്തു പരിശോധന നടത്തിയ സൈനികസംഘത്തിനു നേരെ ഗോള്‍ മാര്‍ക്കറ്റ് പരിസരത്തു വച്ച് ഭീകരര്‍ വെടിവച്ചപ്പോഴാണു ജവാന്‍ കൊല്ലപ്പെട്ടത്. ഇവിടെയും പോരാട്ടം തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sunjuwan army camp attack: Body of one more jawan recovered, toll rises to 7, Srinagar, News, Politics, Terror Attack, Injured, Death, Trending, National.