» » » » » » » » » » » » » » ആലപ്പുഴയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു

ആലപ്പുഴ : (www.kvartha.com 13.02.2018) ആലപ്പുഴയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികള്‍ കിണറിനുള്ളില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരി പൊന്നാട് അമ്പലക്കടവില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കിണറ്റിനകത്ത് കുഴല്‍ക്കിണര്‍ താഴ്ത്താനിറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്.

മുഹമ്മ പാപ്പാളി പാന്തേഷത്ത് അനില്‍കുമാറിന്റെ മകന്‍ അമല്‍ (30) അയല്‍വാസിയും ബന്ധുവുമായ ഗിരീഷ് (32) എന്നിവരാണ് മരിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരുമെത്തി കിണറില്‍ അകപ്പെട്ട മൂന്ന് തൊഴിലാളികളെ പുറത്തെടുത്തുവെങ്കിലും രണ്ട് തൊഴിലാളികള്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചതായാണ് വിവരം. പരിക്കേറ്റ ജിത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2 killed due to Suffocation while cleaning well in Alappuzha, Alappuzha, News, Local-News, Borewell, Well, hospital, Treatment, Injured, Dead Body, Accidental Death, Obituary, Kerala

അമ്പലക്കടവില്‍ ഹമീദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പൊന്നാടന്‍ ലൈം ഇന്‍ഡസ്ട്രിയുടെ വളപ്പിലെ കിണറ്റിലാണ് അപകടം. വാവട്ടം കുറഞ്ഞ കിണറായതാണ് അപകടത്തിനിടയാക്കിയത്.

കുഴല്‍ക്കിണറിനുള്ള പൈപ്പ് താഴ്ത്തിയ ഉടനെ വെള്ളം പുറത്തേക്കു വരികയായിരുന്നു. ഒപ്പം ദുര്‍ഗന്ധം നിറഞ്ഞ വാതകവും. ക്ഷണനേരംകൊണ്ടുതന്നെ എട്ടു പടവുകളോളം ചെളി നിറഞ്ഞു. ഇതിലാണു രണ്ടു തൊഴിലാളികള്‍ പെട്ടുപോയത്. ഇവരെ രക്ഷിക്കാന്‍ രണ്ടു പേര്‍ കൂടി കിണറ്റിലേക്കിറങ്ങിയെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. അഗ്‌നിശമന സേനയെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.

Keywords: 2 killed due to Suffocation while cleaning well in Alappuzha, Alappuzha, News, Local-News, Borewell, Well, hospital, Treatment, Injured, Dead Body, Accidental Death, Obituary, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal