» » » » » » » » » വൈദ്യശാസ്ത്രത്തിന് അത്ഭുതമായി 14കാരന്‍ മുട്ടയിടുന്നു? 2 വര്‍ഷത്തിനിടെ ഇട്ടത് 20 മുട്ടകള്‍, സംശയം നിലനിര്‍ത്തുന്നതിനിടെ ഡോക്ടര്‍മാര്‍ക്ക് മുന്നിലും മുട്ടയിട്ടു, എക്‌സ് റേ എടുത്തപ്പോള്‍ വയറ്റിലും മുട്ട (വീഡിയോ കാണാം)

ജക്കാര്‍ത്ത: (www.kvartha.com 23.02.2018) വൈദ്യശാസ്ത്രത്തിന് അത്ഭുതമായി 14കാരന്‍ മുട്ടയിടുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇട്ടത് 20 മുട്ടകള്‍. സംഭവം വാര്‍ത്തയായതോടെ അവിശ്വസനീയമായി തോന്നിയ ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിച്ച ശേഷം എക്‌സ്‌റേ എടുത്തു. എക്‌സ്‌റേയില്‍ കണ്ട കാഴ്ചയും ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തിയിരിക്കയാണ്.

എക്‌സ് റേയില്‍ കുട്ടിയുടെ ശരീരത്തില്‍ മുട്ടയുള്ളതായി കാണപ്പെട്ടു. പിന്നീട് ഡോക്ടര്‍മാരുടെ മുന്നില്‍ വെച്ചും കുട്ടി രണ്ട് തവണ മുട്ടയിട്ടു. ഒരു മനുഷ്യശരീരത്തില്‍ നിന്ന് യാതൊരു കാരണവശാലും മുട്ട വരില്ലെന്നും അത് അസാധ്യമായ കാര്യമാണെന്നുമാണ് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ വാദം. കുട്ടി മുട്ട വിഴുങ്ങിയതാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Teenage boy claims to have laid 20 eggs from his rectum in the past two years, Treatment, Hospital, Doctor, Father, Study, World

ഇന്തോനേഷ്യക്കാരനായ അക്മല്‍ എന്ന ബാലനാണ് 2016 മുതല്‍ ഇത്തരത്തില്‍ മുട്ടകളിടുന്നത്. ഇത് മുട്ട തന്നെയാണോ എന്നറിയാന്‍ ഉടച്ചുനോക്കിയപ്പോള്‍ മഞ്ഞയും വെള്ളയും ചേര്‍ന്ന മിശ്രിതമാണ് ലഭിച്ചതെന്ന് കുട്ടിയുടെ പിതാവ് റൂസ്ലി പറയുന്നു. കുട്ടിയുടെ ഈ അവസ്ഥ കൂടി കൂടി വന്നപ്പോഴാണ് ഡോക്ടര്‍മാരെ സമീപിച്ചതെങ്കിലും കാര്യമായ വ്യത്യാസം അപ്പോഴും ഉണ്ടായില്ല. അല്ലെങ്കില്‍ മലദ്വാരത്തിനുള്ളില്‍ കയറ്റിവെച്ചതാകാമെന്നും ഡോക്ടര്‍മാര്‍ സംശയിക്കുന്നു.

Teenage boy claims to have laid 20 eggs from his rectum in the past two years, Treatment, Hospital, Doctor, Father, Study, World

എന്തായാലും സ്വാഭാവികമായ മറ്റെല്ലാ ആന്തരികാവയവങ്ങളുമായി ജനിച്ച ഒരു മനുഷ്യകുട്ടിയുടെ ശരീരത്തില്‍ എങ്ങനെ മുട്ട വരുന്നു എന്ന ആശങ്കയിലാണ് വൈദ്യശാസ്ത്രം. ഇന്തോനേഷ്യയിലെ സൈഖ് യൂസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഒരു സംഘം ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ പഠനത്തിന് ശേഷമേ ഇത് എന്തെങ്കിലും തരത്തിലുള്ള രോഗമാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Teenage boy claims to have laid 20 eggs from his rectum in the past two years, Treatment, Hospital, Doctor, Father, Study, World

എന്നാല്‍ ഡോക്ടര്‍മാരുടെ വാദം അംഗീകരിക്കാന്‍ കുട്ടിയോ മാതാപിതാക്കളോ തയ്യാറായിട്ടില്ല. മുട്ട വിഴുങ്ങേണ്ടതോ മലദ്വാരത്തില്‍ കയറ്റി വെയ്‌ക്കേണ്ടതോ ആയ എന്ത് ആവശ്യമാണ് മകനുള്ളതെന്നാണ് പിതാവ് ചോദിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Teenage boy claims to have laid 20 eggs from his rectum in the past two years, Treatment, Hospital, Doctor, Father, Study, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal