Follow KVARTHA on Google news Follow Us!
ad

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വന്‍ തട്ടിപ്പ്; മുംബൈ ബ്രാഞ്ചില്‍ നടന്നത് 11,351 കോടിയുടെ തട്ടിപ്പ്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി)വന്‍ തട്ടിപ്പ്. രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള Mumbai, News, Business, Banking, Bank, Corruption, Report, Probe, National,
മുംബൈ: (www.kvartha.com 14.02.2018) പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി)വന്‍ തട്ടിപ്പ്. രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രണ്ടാമത്തെ വലിയ ബാങ്കാണ് പി.എന്‍.ബി. ആസ്തിയുടെ കാര്യത്തില്‍ നാലാം സ്ഥാനത്തുമാണ്. ബാങ്കിന്റെ മുംബൈ ബ്രാഞ്ചില്‍ നടന്നത് 11,351,89,50,000 രൂപയുടെ (1.77 ബില്യണ്‍ ഡോളര്‍) തട്ടിപ്പ് . ബുധനാഴ്ചയാണ് പിഎന്‍ബി ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ പിഎന്‍ബിയുടെ ഓഹരിയില്‍ വന്‍ ഇടിവാണ് അനുഭവപ്പെട്ടത്.

അതേസമയം ക്രമക്കേടിനു പിന്നിലുള്ള ആളുകളെ കുറിച്ച് പിഎന്‍ബി സൂചന നല്‍കിയിട്ടില്ല. എന്നാല്‍ ഇതു സംബന്ധിച്ച് നിയമ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും ഇടപാടിന്റെ പേരില്‍ എന്തെങ്കിലും ബാധ്യത ബാങ്കിനു നേരിടേണ്ടിവരുമോ എന്ന് പരിശോധിക്കുമെന്നും പിഎന്‍ബി അറിയിച്ചു.


എന്നാല്‍ ചില അക്കൗണ്ട് ഉടമകള്‍ അവരുടെ സൗകര്യാര്‍ത്ഥം നടത്തിയ ഇടപാടാണ് ക്രമക്കേടിനു പിന്നിലെന്നും ഈ ഇടപാടുകളുടെ അടിസ്ഥാനത്തില്‍ മറ്റു ചില ബാങ്കുകള്‍ ഇപ്പോള്‍ വിദേശത്തുള്ള ഈ ഉപഭോക്താക്കള്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നും പിഎന്‍ബി വ്യക്തമാക്കി. അസാധാരണ സ്വഭാവമുള്ളതാണ് ഈ ഇടപാടുകള്‍ എന്നും പി.എന്‍. ബി വിലയിരുത്തുന്നു.തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നതോടെ പി എന്‍ ബിയുടെ ഓഹരി മൂല്യത്തില്‍ 4.1% ഇടിവുണ്ടായി.

ക്രമക്കേട് നിറഞ്ഞ ഇടപാടുകള്‍ക്ക് പിഎന്‍ബി കൂട്ടുനിന്നതായി നേരത്തെ മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. സി.ബി.ഐ അന്വേഷണം നേരിടുന്ന ആഭരണ വ്യാപാരി നിര്‍വ മോഡിയും മറ്റു ചിലരും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ചേര്‍ന്ന് 2,82,19,62,000 രൂപയുടെ (44 മില്യണ്‍ ഡോളര്‍) തട്ടിപ്പ് നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ടതാണോ പുതിയ തട്ടിപ്പ് വാര്‍ത്തയെന്ന് വ്യക്തമല്ല. അതേസമയം തട്ടിപ്പിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പിഎന്‍ബി അധികൃതരും തയ്യാറാകുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Punjab National Bank Mumbai Branch Reports Fraud 8 Times Its Net Income, Mumbai, News, Business, Banking, Bank, Corruption, Report, Probe, National.