» » » » » » » » » » » » » » » » കെ എസ് ആര്‍ ടി സി ബസ് ഓട്ടോയിലിടിച്ച് യാത്രക്കാരന്‍ മരിച്ചു; അപകടം നടന്നത് ഓട്ടം അവസാനിപ്പിച്ച് ഡിപ്പോയിലെത്തിയ ബസ് ഇടിച്ച്

കോവളം: (www.kvartha.com 13.01.2018) കെ എസ് ആര്‍ ടി സി ബസ് ഓട്ടോയിലിടിച്ച് യാത്രക്കാരന്‍ മരിച്ചു. രാത്രിയില്‍ ഓട്ടം അവസാനിപ്പിച്ച് ഡിപ്പോയിലെത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചാണ് അപകടം. വിഴിഞ്ഞം കോട്ടപ്പുറം ജീവത് ഭവനില്‍ ജോണ്‍ റോബര്‍ട്ട് - കുരിശമ്മ ദമ്പതികളുടെ മകന്‍ റോബിന്‍സണാണ് (29)മരിച്ചത്. ഓട്ടോ ഡ്രൈവര്‍ കോട്ടപ്പുറം മഠം സ്വദേശി ബിജുവിനെ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി പതിനൊന്നരമണിയോടെ ബസ് ഡിപ്പോയിലേക്ക് കയറുന്നതിന് രണ്ടു മിനിട്ട് മുമ്പ് പ്രധാന കവാടത്തിന് മുന്നില്‍ വച്ച് എതിര്‍ദിശയില്‍ നിന്നെത്തിയ ഓട്ടോയില്‍ ബസ് ഇടിക്കുകയായിരുന്നു. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പള്ളിച്ചല്‍ വെങ്ങാനൂര്‍ വഴി വിഴിഞ്ഞത്തേക്കുള്ള ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. കേബിള്‍ ടിവി സ്ഥാപനത്തിലെ ജീവനക്കാരനായ റോബിന്‍സണ്‍ കേബിളെടുക്കാനായി ഓട്ടോയില്‍ പോകുമ്പോഴായിരുന്നു അപകടമെന്ന് പറയപ്പെടുന്നു.

Youth dies KSRTC bus accident, Accident, News, Local-News, Auto Driver, Auto & Vehicles, Injured, Medical College, Hospital, Treatment, Police, Case, Dead Body, Obituary, Kerala

അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ വഴിയാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും റോബിന്‍സണ്‍ അപ്പോഴേക്കും മരിച്ചിരുന്നു. പരിക്കേറ്റ ബിജു ചികിത്സയിലാണ്. റോബിന്‍സണിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഷാമിനയാണ് ഭാര്യ. റയാന മകളാണ്. സംഭവത്തില്‍ ട്രാഫിക് പോലീസ് കേസെടുത്തു.

Keywords: Youth dies KSRTC bus accident, Accident, News, Local-News, Auto Driver, Auto & Vehicles, Injured, Medical College, Hospital, Treatment, Police, Case, Dead Body, Obituary, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal