Follow KVARTHA on Google news Follow Us!
ad

കേരളത്തിലാദ്യമായി ജുമുഅ നിസ്‌കാരത്തില്‍ സ്ത്രീയെ പിന്തുടര്‍ന്ന് പുരുഷന്മാര്‍; നേതൃത്വം നല്‍കിയത് ചേകന്നൂരിന്റെ സംഘടനയിലെ ജാമിദ ടീച്ചര്‍, വീഡിയോ കാണാം

കേരളത്തിലാദ്യമായി ജുമുഅ ഖുതുബക്ക് നേതൃത്വം നല്‍കി സ്ത്രീ. മലപ്പുറം വണ്ടൂര്‍ ചെറുകോടുള്ള ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി കേന്ദ്ര ഓഫീസില്‍ നടന്ന ജുമുഅ നമസ്‌കാരത്തിന് സൊ Kerala, Malappuram, News, Religion, Islam, Social Media, Jumua, Quthuba, Namaz, Friday, Muslim, Women.
മലപ്പുറം: (www.kvartha.com 26.01.2018) കേരളത്തിലാദ്യമായി ജുമുഅ നിസ്്കാരത്തില്‍ സ്ത്രീയെ പിന്തുടര്‍ന്ന് നിസ്‌കരിച്ച് പുരുഷന്മാര്‍. മലപ്പുറം വണ്ടൂര്‍ ചെറുകോടുള്ള ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി കേന്ദ്ര ഓഫീസില്‍ നടന്ന ജുമുഅ നമസ്‌കാരത്തിന് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജാമിദ ടീച്ചര്‍ നേതൃത്വം നല്‍കിക്കൊണ്ടാണ് ജുമുഅ ഖുതുബ നിര്‍വഹിച്ചത്. ചേകന്നൂര്‍ മൗലവിയുടെ ആശയം പിന്തുടര്‍ന്ന് പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയാണ് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി. 

ഇനി വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥനകള്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്താനാണ് തീരുമാനമെന്ന് നതൃത്വം നല്‍കിയ ജാമിദ ടീച്ചര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിശ്വാസ ആചാരങ്ങള്‍ സ്ത്രീക്കോ പുരുഷനോ പ്രത്യേക വേര്‍തിരിവ് ഖുര്‍ആനിലില്ലെന്നും ഖുര്‍ആനില്‍ പറയുന്നത് പോലെയാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നതെന്നും ജാമിദ ടീച്ചര്‍ പറയുന്നു. ഖുതുബ നിര്‍വഹിച്ചതിന്റെ പേരില്‍ തനിക്ക് ഫോണിലൂടെയും അല്ലാതെയും ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും സംരക്ഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.


ജുമുഅ നിസ്‌കാരത്തിന്റെ പൂര്‍ണതയ്ക്ക് ചുരുങ്ങിയത് 40 പേരെങ്കിലും വേണമെന്നാണ് നിബന്ധന. എന്നാല്‍ ഇത്രയും പേര്‍ സംബന്ധിച്ചിട്ടില്ലെന്ന സോഷ്യല്‍ മീഡിയ വിമര്‍ശനവും ശ്രദ്ധേയമാണ്. മാത്രമല്ല, ലോകത്താകമാനം മുസ്ലിംകള്‍ ദിവസം അഞ്ച് നേരം നിര്‍ബന്ധ നിസ്‌കാരം നിര്‍വ്വഹിക്കുമ്പോള്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്ന പേരിലുള്ള ചേകന്നൂര്‍ മൗലവിയുടെ സംഘടനയുടെ ആളുകള്‍ക്ക് മൂന്ന് നേരം മാത്രമേ നിസ്‌കരിക്കേണ്ടതുള്ളൂ എന്നാണ് പറയുന്നത്.


Thumbnail & Video Courtesy: Asianet
Keywords: Kerala, Malappuram, News, Religion, Islam, Social Media, Jumua, Quthuba, Namaz, Friday, Muslim, Women, Women becomes Imama for men at Jumua prayer  

< !- START disable copy paste -->